ഇടുക്കി: കനത്ത മഴയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്. ആനച്ചാൽ തട്ടാത്തിമുക്ക് വലിയപാടത്ത് ജോയിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. തിങ്കളാഴ്‌ച അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം.
ജോയിയുടെ ഭാര്യ ആലീസ് കിടന്നുറങ്ങിയ മുറിയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുനു. ആലീസിനെ അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.