ETV Bharat / state

കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാത അപകടാവസ്ഥയില്‍ - idukki munnar

സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ മണ്ണ് നീക്കം ചെയ്‌തതിനെ തുടര്‍ന്ന് പാതയോരം കൂടുതലായി ഇടിഞ്ഞ് വലിയ ഗര്‍ത്തം രൂപപ്പെട്ടു.

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത അപകടാവസ്ഥയില്‍
author img

By

Published : Sep 3, 2019, 11:41 AM IST

ഇടുക്കി: നിര്‍മാണം പുരോഗമിക്കുന്ന കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറക്ക് സമീപം അതീവ അപകടാവസ്ഥ. ഇവിടെ നടന്നു വരുന്ന നിര്‍മ്മാണ ജോലികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പാത കൂടുതലായി ഇടിയാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്. സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ മണ്ണ് നീക്കം ചെയ്‌തതിനെ തുടര്‍ന്ന് പാതയോരം കൂടുതലായി ഇടിഞ്ഞ് വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്.

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത അപകടാവസ്ഥയില്‍

ബലക്ഷയം സംഭവിച്ച ഈ ഭാഗത്തു കൂടിയാണ് ബസുകളും ഭാരം കൂടിയ വാഹനങ്ങളും കടന്നു പോകുന്നത്. ഓണം അവധി ആരംഭിക്കുന്നതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെയും വാഹനങ്ങളുടെയും എണ്ണം വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം നേര്യമംഗലം വനമേഖലയില്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് സമാന രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും അത് മൂന്നാറിന്‍റെ വിനോദ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തിരുന്നു. ഇത്തവണ അത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ബലക്ഷയം സംഭവിച്ച ഭാഗം കൂടുതലായി ഇടിയും മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Intro:നിര്‍മ്മാണം പുരോഗമിക്കുന്ന കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാളറക്ക് സമീപം പാത അതീവ അപകടാവസ്ഥയില്‍.Body:സംരക്ഷണ ഭിത്തി നിര്‍മ്മിക്കുവാന്‍ മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്ന് പാതയോരം കൂടുതലായി ഇടിയുകയും ഉള്‍ഭാഗത്തേക്ക് വലിയ ഗര്‍ത്തം രൂപം കൊള്ളുകയും ചെയ്തു.ബലക്ഷയം സംഭവിച്ച ഈ ഭാഗത്തു കൂടിയാണ് ബസുകളും ഭാരവാഹനങ്ങളും കടന്നു പോകുന്നത്.ഇവിടെ നടന്നു വരുന്ന നിര്‍മ്മാണ ജോലികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പാത കൂടുതലായി ഇടിയാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്.

ബൈറ്റ്

മഹേഷ്

പ്രദേശവാസിConclusion:ഓണത്തോടനുബന്ധിച്ച് അവധിയാരംഭിക്കുന്നതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെയും വാഹനങ്ങളുടെയും എണ്ണം വര്‍ധിക്കും.കഴിഞ്ഞ വര്‍ഷം നേര്യമംഗലം വനമേഖലയില്‍ നിര്‍മ്മാണം നടന്നു വന്നിരുന്ന ഭാഗത്ത് സമാന രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും അത് മൂന്നാറിന്റെ വിനോദ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.ഇത്തവണ അത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ബലക്ഷയം സംഭവിച്ച ഭാഗം കൂടുതലായി ഇടിയും മുമ്പെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.