ETV Bharat / state

ഹൈറേഞ്ചില്‍ മണല്‍വാരല്‍ രൂക്ഷം - ഹൈറേഞ്ചില്‍ മണല്‍വാരല്‍ രൂക്ഷം

കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായി ഒരു ഗ്രാമം തന്നെ തകര്‍ന്ന പന്നിയാര്‍കുട്ടിയില്‍ എസ് വളവിന് സമീപത്താണ് മുതിരപ്പുഴയാറ്റില്‍ നിന്നും ടിപ്പറില്‍ മണല്‍വാരി കടത്തുന്നത്.

ഹൈറേഞ്ചില്‍ മണല്‍വാരല്‍ രൂക്ഷം
author img

By

Published : Aug 20, 2019, 12:32 AM IST

Updated : Aug 20, 2019, 1:51 AM IST

ഇടുക്കി: കാലവര്‍ഷത്തിന് ശക്തി കുറഞ്ഞതോടെ ഹൈറേഞ്ചിലെ പുഴകളില്‍ നിന്നും മണല്‍വാരല്‍ രൂക്ഷമാകുന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ പുഴയോരങ്ങള്‍ മണല്‍ കൊണ്ട് നിറഞ്ഞതോടെയാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ വലിയ അളവില്‍ പലയിടത്തും മണലൂറ്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മണ്ണിടിച്ചില്‍ ഒരു ഗ്രാമം തന്നെ തകര്‍ന്ന പന്നിയാര്‍കുട്ടിയില്‍ എസ് വളവിന് സമീപത്താണ് മുതിരപ്പുഴയാറ്റില്‍ നിന്നും ടിപ്പറില്‍ മണല്‍വാരി കടത്തുന്നത്. ടിപ്പര്‍ ലോറികള്‍ പുഴയോരത്തേക്കെത്തിക്കുവാന്‍ ഇവിടെ താത്ക്കാലിക പാതവരെ നിര്‍മ്മിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. അനധികൃത മണല്‍വാരലിനെതിരെ നടപടി വേണമെന്ന് ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേ സമയം വെള്ളത്തൂവല്‍ പഞ്ചായത്തിൽ മണല്‍വാരുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍ ബിജി പറഞ്ഞു. അനധികൃത മണലൂറ്റ് അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കുമെന്ന് നാട്ടുകാരും അറിയിച്ചു.

Intro:കാലവര്‍ഷത്തിന് ശക്തി കുറഞ്ഞതോടെ ഹൈറേഞ്ചിലെ പുഴകളില്‍ നിന്നും വലിയ തോതില്‍ മണല്‍ വാരികടത്തുന്നു.Body:ശക്തമായ വെള്ളപ്പാച്ചിലിൽ
പുഴയോരങ്ങള്‍ മണല്‍ കൊണ്ട് നിറഞ്ഞതോടെയാണ് രാപകല്‍ വ്യത്യാസമില്ലാതെ വലിയ അളവില്‍ പലയിടത്തും മണലൂറ്റ് തകൃതിയായി നടക്കുന്നത്.5 പേരുടെ മരണത്തിന് ഇടയാക്കുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത പന്നിയാര്‍കുട്ടി എസ് വളവിന് സമീപത്ത് മുതിരപ്പുഴയാറ്റില്‍ നിന്നും ടിപ്പറിലാണ് മണല്‍വാരി കടത്തുന്നത്.ടിപ്പര്‍ ലോറികള്‍ പുഴയോരത്തേക്കെത്തിക്കുവാന്‍ ഇവിടെ താല്‍ക്കാലിക പാതവരെ നിര്‍മ്മിച്ചു കഴിഞ്ഞു.മുതിരപ്പുഴയാറ് പോലെ ഹൈറേഞ്ചിലെ മറ്റ് ചില പുഴയോരങ്ങളിലും മണല്‍വാരല്‍ സംഘങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കുന്നു.മണലൂറ്റ് തകൃതിയായതോടെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.
അനധികൃത മണല്‍വാരലിനെതിരെ നടപടി വേണമെന്ന് ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബൈറ്റ്

കെ ബുൾബേന്ദ്രൻ
പരിസ്ഥിതി പ്രവർത്തകൻConclusion:അതേ സമയം വെള്ളത്തൂവല്‍ പഞ്ചായത്തിലെവിടെയും മണല്‍വാരുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ബിജി പറഞ്ഞു.അനധികൃത മണലൂറ്റ് അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.വലിയ രീതിയില്‍ കരയൊലിച്ചു പോയ മാങ്കുളം ഗ്രാമപഞ്ചായത്തിലെ നല്ലതണ്ണിയാറിന്റെ തീരത്തു നിന്നും കഴിഞ്ഞ ദിവസം മണല്‍വാരി കടത്തിയിരുന്നു.സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിനടക്കം പരാതി നല്‍കുമെന്ന് സമീപവാസികളും അറിയിച്ചു.

അഖിൽ വി ആർ
ദേവികുളം
Last Updated : Aug 20, 2019, 1:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.