ETV Bharat / state

വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍ ; ഉടമയ്‌ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക് - വീട്

ഇടുക്കി നെടുങ്കണ്ടത്ത് വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉടമ മരിച്ചു, ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Idukki  nedumkandam  soil erosion  house owner  വീട്ടുടമ  വീട് നിര്‍മാണത്തിനിടെ  മണ്ണിടിച്ചില്‍  രണ്ടുപേര്‍  പരുക്ക്  ഇടുക്കി  നെടുങ്കണ്ടത്ത്  വീട്  ആശുപത്രി
വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; വീട്ടുടമയ്‌ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരുക്ക്
author img

By

Published : Nov 27, 2022, 3:36 PM IST

Updated : Nov 27, 2022, 4:50 PM IST

ഇടുക്കി : വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. ഇയാളുടെ വീടിനോടനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

മാത്തുക്കുട്ടിയുടെ വീടിനോട് ചേർന്നുള്ള പുതിയ നിർമാണത്തിനിടെയാണ് അപകടം. ഇതിന്‍റെ ഭാഗമായി സെപ്റ്റിക് ടാങ്ക് നിർമിക്കുന്നതിന് കഴിഞ്ഞ ദിവസം കുഴി ഒരുക്കിയിരുന്നു. കുഴിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മുകൾ ഭാഗത്തുനിന്നും കല്ലടക്കം ഇടിഞ്ഞ് മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു.

വീട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Updated : Nov 27, 2022, 4:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.