ETV Bharat / state

ഇടുക്കിയിലെ പരാജയം; ഡിസിസി പ്രസഡന്‍റ് രാജിവയ്‌ക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ - idukki udf

സംഘടനാ സംവിധാനത്തിലെ പാളിച്ചകളും ഇഷ്‌ടക്കാര്‍ക്ക് സീറ്റ് വീതം വച്ച് നല്‍കിയതുമാണ് പരാജയത്തിന്‍റെ കാരണമെന്നാണ് ആരോപണം

ഇടുക്കിയിലെ പരാജയം  ഇടുക്കിയിലെ യുഡിഎഫ് പരാജയം  ഇടുക്കിയിലെ പരാജയം; ഡിസിസി പ്രസഡന്‍റ് രാജിവയ്‌ക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍  ഡിസിസി പ്രസഡന്‍റ് രാജിവയ്‌ക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍  ഇടുക്കിയിലെ പരാജയം  idukki loses; senior leaders demand the resignation of the dcc president  idukki loses  senior leaders demand the resignation of the dcc president  idukki udf  udf loses in idukki
ഇടുക്കിയിലെ പരാജയം; ഡിസിസി പ്രസഡന്‍റ് രാജിവയ്‌ക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍
author img

By

Published : Dec 19, 2020, 12:12 PM IST

Updated : Dec 19, 2020, 12:35 PM IST

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. സംഘടനാ ദൗര്‍ബല്യവും ഗ്രൂപ്പ് കളിയുമാണ് പരാജയത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

ഇടുക്കിയിലെ പരാജയം; ഡിസിസി പ്രസഡന്‍റ് രാജിവയ്‌ക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍

ജില്ലാ പഞ്ചായത്തിന്‍റെ ഭരണം നഷ്‌ടമായതിനൊപ്പം ശക്തി കേന്ദ്രങ്ങളായിരുന്ന പാമ്പാടുംപാറ, നെടുങ്കണ്ടം, അടിമാലി, കാമാക്ഷി തുടങ്ങി നിരവധി പഞ്ചായത്തുകളും കോൺഗ്രസിന് നഷ്‌ടമായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭൂരിപക്ഷം നേടാനായില്ല. സംഘടനാ സംവിധാനത്തിലെ പാളിച്ചകളും ഇഷ്‌ടക്കാര്‍ക്ക് സീറ്റ് വീതം വച്ച് നല്‍കിയതുമാണ് പരാജയത്തിന്‍റെ കാരണമെന്നാണ് ആരോപണം. പല സീറ്റുകളും പണം വാങ്ങി ആരോപണ വിധേയര്‍ക്ക് പോലും നല്‍കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം പലയിടത്തും സ്വീകരിച്ചില്ല. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം താമസിപ്പിച്ചുവെന്നുമാണ് നേതാക്കൾ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ നേതൃത്വ സ്ഥാനത്ത് നിന്ന് മാറി നിന്ന് ജില്ലയിലെ കോണ്‍ഗ്രസ് ഘടകത്തെ ശക്തിപെടുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.

Last Updated : Dec 19, 2020, 12:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.