ഇടുക്കി: ഉറവിടമറിയാത്ത സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇടുക്കിയില്‍ കടുത്ത ആശങ്ക. ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉറവിടമറിയാത്ത രോഗബാധ സ്ഥിരീകരിക്കുന്നതാണ് ജില്ലയില്‍ സാമൂഹ്യ വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നത്. പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇടുക്കി പൊലീസ് സ്റ്റേഷന്‍ എസ്ഐ അടക്കം എട്ട് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. മൂന്നാറില്‍ ജി.എച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും തോട്ടം തൊഴിലാളികളടക്കമുള്ള നിരവധി ആളുകളുമായി സമ്പര്‍ക്കമുണ്ട്. സാമൂഹ്യ വ്യാപാന സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് ആശങ്കയൊഴിയാതെ ഇടുക്കി - idukki
ഉറവിടമറിയാത്ത രോഗബാധിതര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുള്ളത് സാമൂഹ്യ വ്യാപാന സാധ്യത വര്‍ധിപ്പിക്കുന്നു
![കൊവിഡ് ആശങ്കയൊഴിയാതെ ഇടുക്കി ഇടുക്കി കൊവിഡ് ആശങ്കയൊഴിയാതെ ഇടുക്കി സമ്പര്‍ക്ക രോഗികള്‍ idukki idukki covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8101344-thumbnail-3x2-1.jpg?imwidth=3840)