ETV Bharat / state

ജൈവകൃഷി വ്യാപന പദ്ധതിയുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ - Idukki Care Foundation

ജൈവകൃഷി വ്യാപന പദ്ധതില്‍ ഉള്‍പ്പെടുത്തി രാജകുമാരി സൗത്തിൽ രണ്ടര ഏക്കർ തരിശു ഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു

ജൈവകൃഷി വ്യാപന പദ്ധതി  ഇടുക്കി കെയർ ഫൗണ്ടേഷൻ  രാജകുമാരി പഞ്ചായത്ത്  സുഭിക്ഷ കേരളം പദ്ധതി  ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്  Idukki  Idukki Care Foundation  Organic Farming Expansion Project
ജൈവകൃഷി വ്യാപന പദ്ധതിയുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ
author img

By

Published : Jun 10, 2020, 4:38 PM IST

Updated : Jun 10, 2020, 7:39 PM IST

ഇടുക്കി: ജൈവകൃഷി വ്യാപന പദ്ധതിയുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ രംഗത്ത്. രാജകുമാരി പഞ്ചായത്തിലെ രണ്ടര ഏക്കർ തരിശ് ഭൂമിയിലാണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയും സാമൂഹികസേവനവും എന്ന മുദ്രാവാക്യമുയർത്തിയാണ് ഇടുക്കി കെയർ ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. പിന്തുണ പ്രഖ്യാപിച്ച് കുടുംബശ്രീ അംഗങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നിര്‍വഹിച്ചു. ഇടുക്കി കെയർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കർഷക സംഘം രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിഷമുക്തമായ പച്ചക്കറി മിതമായ നിലയിൽ വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫൗണ്ടേഷൻ കോര്‍ഡിനേറ്റർ സാജോ പന്തത്തല, ട്രഷറർ കെ.എസ് അജയൻ, പി.യു സക്കറിയ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Last Updated : Jun 10, 2020, 7:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.