ഇടുക്കി: ബോഡിമെട്ടിന് സമീപം ദേശീയപാതയില്‍ വന്‍ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മുന്തലിനും ബോഡിമെട്ട് ചെക്ക്പോസ്റ്റിനുമിടയിലാണ് വന്‍ പാറയും മണ്ണും ഇടിഞ്ഞ് വീണത്.
കഴിഞ്ഞ രണ്ട് ദിവസം മേഖലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തമിഴ്‌നാട്ടില്‍ ബോഡിയിലും കേരളത്തില്‍ ബോഡിമെട്ട് ചെക്ക്പോസ്റ്റിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ചെക്ക്പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസവും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.