ETV Bharat / state

സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയി; ആറ് പേർ അറസ്റ്റിൽ

സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്

author img

By

Published : Jul 20, 2019, 9:05 PM IST

Updated : Jul 20, 2019, 11:49 PM IST

സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവം

ഇടുക്കി: ചതുരംഗപ്പാറയില്‍ പാറമടയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിച്ച ആറ് പേര്‍ അറസ്റ്റില്‍. ഡിറ്റനേറ്ററും ജലാറ്റിന്‍സ്റ്റിക്കും അടക്കം 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് മോഷണം പോയത്. നെടുങ്കണ്ടം ആദിയാര്‍പുരം സ്വദേശി ചേരിക്കല്‍ രതീഷ്, സതീഷ്, കോഴിക്കോട് സ്വദേശി വിശ്വനാഥന്‍, ശ്രീജിത്ത്, ഭദ്രന്‍, ശശിധരന്‍ എന്നിവരാണ് പിടിയിലായത്.

സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയി; ആറ് പേർ അറസ്റ്റിൽ

ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടയില്‍ നിന്നും ഗോഡൗണിന്‍റെ പൂട്ട് തകർത്ത് സംഘം സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിടിക്കുകയായിരുന്നു. 800 ജലാറ്റിൻസ്റ്റിക്കുകളും 700 ഡിറ്റനേറ്ററുകളുമാണ് കാണാതായത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. മോഷണം പോയവയില്‍ 55 കിലോ സ്‌ഫോടക വസ്തുക്കളും 600 ഡിറ്റനേറ്ററുകളും കണ്ടെടുത്തു.

Intro:ചതുരംഗപ്പാറയില്‍ പാറമടയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. പാറമടയിലെ ജീവനക്കാരനടക്കമുള്ള സംഘമാണ് പിടിയിലായത്. ഡിറ്റണേറ്ററും ജലാറ്റിന്‍ സ്റ്റിക്കും അടക്കം 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് മോഷണം പോയത്. Body:നെടുങ്കണ്ടം സന്യാസിയോട ആദിയാര്‍ പുരം സ്വദേശി ചേരിക്കല്‍ രതീഷ്, പനക്കസിറ്റി പുത്തന്‍പുരയ്ക്കല്‍ സതീഷ്, കോഴിക്കോട് അത്തൂര്‍കുന്ന് സ്വദേശി വിശനാഥന്‍, ആദിയാര്‍പുരം ചേരിക്കല്‍ ശ്രീജിത്ത് തൂക്കുപാലം പാട്ടപ്പറമ്പില്‍ ഭദ്രന്‍, ബാലഗ്രാം പുത്തന്‍പുരയ്ക്കല്‍ ശശിധരന്‍ എന്നിവരാണ് പിടിയിലായത്.

ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടയില്‍ നിന്നും ഡോഡൗിന്റെ പൂട്ട് തകര്ത്ത് സംഘം സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിടിയ്ക്കുകയായിരുന്നു. 800 ജലാറ്റിന്‍സ്റ്റിക്കുകളും 200 ഡിറ്റനേറ്ററുകളുമാണ് മോഷ്ടിയ്ക്കപെട്ടത്. രാത്രിയില്‍ ജീപ്പിയില്‍ എത്തിയ സംഘം ഗോഡൗണില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കടത്തുകയായിരുന്നു. ചതുരംഗപ്പാറയിലെ വ്യാപാര സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാവുന്നത്. രാത്രിയിലെ അവ്യക്തമായ ദൃശ്യത്തില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.

ബൈറ്റ് മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍Conclusion:മോഷണം പോയവയില്‍ 55 കിലോ സ്‌ഫോടക വസ്തുക്കളും 600 ഡിറ്റനേറ്ററുകളും കണ്ടെടുത്തു. ബാക്കിയുള്ളവ പ്രതികള്‍ ചില്ലറ വില്പ്പന നടത്തുകയും അനധികൃതമായി പാറപൊട്ടിയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തു. ഇവര്‍ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയില്‍ എടുത്തു. മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാര്‍, ഉടുമ്പന്‍ചോല സിഐ അനില്‍ ജോര്‍ജ്. എസ് ഐ ജോബി തോമസ്, ഉദ്യോഗസ്ഥരായ ഉലഹന്നാന്‍ സി.വി, സജി എന്‍. പോള്‍, തങ്കച്ചന്‍ മാളിയേക്കല്‍, ഇബ്രാഹിം പിഎച്ച്, സതീഷ് എംആര്‍, സലീല് രവി, സജി എ, സനീഷ്, സി.വി, രാജന്‍ ടിഎസ്, ഷമീര്‍ എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Last Updated : Jul 20, 2019, 11:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.