ഇടുക്കി: വർഗീയതക്കെതിരെ പോരാടുന്ന രാജ്യത്തിന്‍റെ മതേതരത്വത്തിന്‍റെ കാവൽ മാലഖയാണ് രാഹുൽ ഗാന്ധിയെന്ന് ഇഎം ആഗസ്‌തി. അദ്ദേഹമാണ് ഇന്ത്യയുടെ വിമോചകനും രക്ഷകനും. രാജക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാർഥി.
ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത എൽഡിഎഫ് സർക്കാർ മാറണം. താൻ ഡിസിസി പ്രസിഡന്‍റ് ആയ ശേഷം ഇടുക്കിയിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇഎം ആഗസ്‌തി പറഞ്ഞു.