ETV Bharat / state

അടിമാലിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വീടിനോട് ചേര്‍ന്ന് മുറ്റത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി.

മൃതദേഹം കണ്ടെത്തി
author img

By

Published : Nov 10, 2019, 8:59 PM IST

ഇടുക്കി: അടിമാലി അക്കാമ്മ കോളനിയിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്ന് മുറ്റത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് പെയിന്‍റിങ് തൊഴിലാളിയായ പുത്തൻപുരക്കൽ ബിനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ബിനുവിന്‍റെ മാതാവ് ശാരദയാണ് മൃതദേഹം ആദ്യം കണ്ടത്.

അടിമാലിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മൃതദേഹം കിടന്നതിന് സമീപത്തുള്ള ചാമ്പമരത്തില്‍ തൂങ്ങി മരിക്കാനെന്ന വണ്ണം കൈലിമുണ്ട് കെട്ടി തൂക്കിയിരുന്നു. കൂടാതെ മൃതദേഹത്തിന്‍റെ മുഖത്താകെ രക്തം കാണപ്പെട്ടതും അയല്‍വാസികളിലും ബന്ധുക്കളിലും സംശയത്തിന് ഇടയാക്കി. മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതായും റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.കെ.സാബു പറഞ്ഞു.

ഒരാഴ്‌ച മുമ്പ് ബിനുവിന്‍റെ പിതൃസഹോദരന്‍ മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി ബിനുവിന്‍റെ മാതാവും ഭാര്യയും രണ്ട് പെണ്‍മക്കളും അടിമാലിയിലെ ബന്ധുവീട്ടിലായിരുന്നു ഇന്നലെ താമസിച്ചിരുന്നത്. രാത്രി ഒരു മണി വരെ ബിനു ബന്ധുവീട്ടിലുണ്ടായിരുന്നെന്നും പിന്നീട് കാണാതായെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ മാതാവ് ശാരദ ബിനുവിനെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് ബിനുവുമായി പരിചയമുള്ള ചിലരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തതായും സൂചനയുണ്ട്.

Intro:അടിമാലി അക്കാമ്മ കോളനിയിയില്‍ ദുരൂഹസാഹചര്യത്തില്‍ 37കാരന്റെ മൃതദേഹം കണ്ടെത്തി.
രാവിലെ 6 മണിയോടെയായിരുന്നു പെയിന്റിംഗ് തൊഴിലാളിയായ പുത്തൻപുരക്കൽ ബിനുവിന്റെ മൃതദേഹം വീടിനോട് ചേര്‍ന്ന് മുറ്റത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.Body:ബിനുവിന്റെ മാതാവ് ശാരദയായിരുന്നു മൃതദേഹം ആദ്യം കണ്ടത്.ശാരദ ബഹളം വച്ചതോടെ അയല്‍വാസികളും മറ്റ് ബന്ധുക്കളും ബിനുവിന്റെ വീട്ടിലെത്തി.ബന്ധുക്കള്‍ ചേര്‍ന്ന് മുറ്റത്ത് കിടന്നിരുന്ന മൃതദേഹം വീടിന്റെ വരാന്തയിലേക്ക് മാറ്റി.മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് നിന്നിരുന്ന ചാമ്പമരത്തില്‍ തൂങ്ങി മരിക്കാനെന്ന വണ്ണം കൈലിമുണ്ട് കെട്ടി തൂക്കിയതും ബിനുവിന്റെ മുഖത്താകെ രക്തം കാണപ്പെട്ടതും അയല്‍വാസികളിലും ബന്ധുക്കളിലും സംശയം പടര്‍ത്തി.തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിച്ചു.മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കുന്നതായും റിപ്പോര്‍ട്ട് വന്നശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബു പറഞ്ഞു.

ബൈറ്റ്

പി കെ സാബു
അടിമാലി സി ഐConclusion:മരണപ്പെട്ട ബിനുവിന്റെ മാതാവ് ശാരദയും ഭാര്യ രമ്യയും രണ്ട് പെണ്‍മക്കളുമാണ് അക്കാമ്മ കോളനിയിലെ വീട്ടില്‍ താമസിച്ച് വന്നിരുന്നത്.7 ദിവസങ്ങള്‍ക്ക് മുമ്പ് ബിനുവിന്റെ പിതൃസഹോദരന്‍ മരണപ്പെട്ടിരുന്നു.മരണാനന്തര ചടങ്ങുകള്‍ക്കായി ബിനുവിന്റെ മാതാവും ഭാര്യയും പെണ്‍മക്കളും അടിമാലിയിലെ തന്നെ ബന്ധുവീട്ടിലായിരുന്നു ശനിയാഴ്ച്ച രാത്രിയില്‍ താമസിച്ചത്.രാത്രി ഒരു മണി വരെ ബിനു ബന്ധുവീട്ടിലുണ്ടായിരുന്നതായും പിന്നീട് കാണാതായതായുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.രാവിലെ മാതാവ് ശാരദ ബിനുവിനെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നാണ് സൂചന.ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.സംഭവുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് ബിനുവുമായി ബന്ധമുണ്ടായിരുന്ന ചിലരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതായും സൂചനയുണ്ട്.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.