ETV Bharat / state

ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി; ജില്ല സമ്മേളന ദിവസത്തെ ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി സിപിഐ - അതിജീവന പോരാട്ടവേദിയുടെ ഹര്‍ത്താല്‍

മന്ത്രി പി പ്രസാദ് ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവന പോരാട്ടവേദിയുടെ ഹര്‍ത്താല്‍.

CPI protests against Hartal District Conference day  CPI idukki  CPI District Conference day in Idukki  ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി  ജില്ല സമ്മേളന ദിവസത്തെ ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി സിപിഐ  മന്ത്രി പി പ്രസാദ്  മന്ത്രി പി പ്രസാദ് ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജ്ജി  അതിജീവന പോരാട്ടവേദിയുടെ ഹര്‍ത്താല്‍
ജില്ല സമ്മേളന ദിവസത്തെ ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി സിപിഐ
author img

By

Published : Aug 23, 2022, 12:30 PM IST

ഇടുക്കി: സിപിഐ ജില്ല സമ്മേളനത്തിന്‍റെ ആരംഭ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്‌ത അതിജീവനപോരാട്ട വേദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍. മന്ത്രി പി പ്രസാദ് ഗ്രീന്‍ ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജ്ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവന പോരാട്ടവേദി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ജില്ല സമ്മേളന ദിവസത്തെ ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി സിപിഐ

എന്നാല്‍ നിലവില്‍ മന്ത്രി പി പ്രസാദിന്‍റെ ഹര്‍ജി നിലനില്‍ക്കുന്നില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി ജില്ല നേതൃത്വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹര്‍ജി നിലനില്‍ക്കുകയാണെന്ന നിലപാടില്‍ ഉറച്ച് ഹര്‍ത്താലുമായി മുന്നോട്ട് പോവുകയാണ് അതിജീവന പോരാട്ടവേദി. ഹര്‍ത്താലിന് യുഡിഎഫ് അടക്കമുള്ള വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോരാട്ടവേദി നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്.

ആര്‍ക്കും മാപ്പപേക്ഷ എഴുതി നല്‍കേണ്ട കാര്യമില്ല. സിപിഐയെ വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോരാട്ടവേദിക്ക് പിന്നില്‍ ഒരാളുണ്ടെന്നും മറഞ്ഞിരിക്കുന്ന ആളുടെ സിപിഐ വിരോധമാണ് ഹര്‍ത്താലിന് പിന്നിലെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.

ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച യു ഡി എഫ് നേതൃത്വത്തിനെതിരേയും ശിവരാമന്‍ രുക്ഷ വിമര്‍ശനം ഉന്നയിച്ചു. എന്തിനെയും എതിര്‍ക്കുന്ന നിലപാടാണ് ജില്ലയിലെ യുഡിഎഫിനുള്ളതെന്നും ശിവരാമന്‍ കുറ്റപ്പെടുത്തി. സിപിഐ ഇല്ലാതാവണമെന്ന ലക്ഷ്യത്തോടെയാണ് നിക്ഷിപ്‌ത താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സിപിഐയ്‌ക്ക്‌ തന്നെയായി ഒരു തീരുമാനവും ഇല്ലെന്നും ഇടത് പക്ഷത്തിന്‍റെ നിലപാടില്‍ നിന്നാണ് സിപിഐ മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശിവരാമന്‍ പറഞ്ഞു.

Also Read: രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍ : വിമര്‍ശിച്ച ഇടുക്കി ജില്ല സെക്രട്ടറിയ്‌ക്ക് സി.പി.ഐയുടെ പരസ്യശാസന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.