ഇടുക്കി: പൂപ്പാറ കോരമ്പാറയിൽ ഗൃഹനാഥൻ ഓട്ടോ ഇടിച്ച് മരിച്ചു. മുരുകൻ ( 64 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പൂപ്പാറയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് മുരുകനെ എതിരെ വന്ന ഓട്ടോ ഇടിച്ചിട്ടത്. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ മുരുകനെ നാട്ടുകാർ രാജകുമാരി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി .
ഓട്ടോ ഇടിച്ചു ഗൃഹനാഥൻ മരിച്ചു - death
പൂപ്പാറയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് മുരുകനെ എതിരെ വന്ന ഓട്ടോ ഇടിച്ചിട്ടത്
![ഓട്ടോ ഇടിച്ചു ഗൃഹനാഥൻ മരിച്ചു ഓട്ടോ ഇടിച്ചു ഗൃഹനാഥൻ മരിച്ചു പൂപ്പാറ ഇടുക്കി death accident_death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11225688-thumbnail-3x2-pp.jpg?imwidth=3840)
ഓട്ടോ ഇടിച്ചു ഗൃഹനാഥൻ മരിച്ചു