ETV Bharat / state

ആറ് വയസുകാരന്‍റെ കൊലപാതകം ; പ്രതി അറസ്റ്റിൽ - aamakandam murder case

മുതുവാൻകുടി ഭാഗത്തുനിന്നുമാണ് പ്രതി ഷാൻ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

ആറ് വയസുകാരന്‍റെ കൊലപാതകം  ആറ് വയസുകാരന്‍റെ കൊലപാതകം വാർത്ത  പ്രതി അറസ്റ്റിൽ  ഷാൻ മുഹമ്മദ് അറസ്റ്റിൽ  6 year old boy murder accused arrested  6 year old boy murder case  aamakandam murder case  aamakandam murder case news
ആറ് വയസുകാരന്‍റെ കൊലപാതകം; പ്രതി അറസ്റ്റിൽ
author img

By

Published : Oct 3, 2021, 8:44 PM IST

ഇടുക്കി : ആനച്ചാൽ ആമക്കണ്ടത്ത് ആറ് വയസുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയില്‍. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പൊലീസ് പിടിയിലായത്. മുതുവാൻകുടി ഭാഗത്തുനിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

അതേസമയം കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താനാണ് ഷാൻ പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. കുടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അതിക്രമിച്ച് വീടുകളില്‍ കയറിയ പ്രതി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

READ MORE: ഇടുക്കിയിലെ ആറ് വയസുകാരന്‍റെ കൊലപാതകം ; പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല

ഷാനും ഭാര്യയും തമ്മിൽ സ്ഥിരം വഴക്കിലേര്‍പ്പെടാറുണ്ടായിരുന്നു. വഴക്കുണ്ടാകാന്‍ കാരണം ഭാര്യവീട്ടുകാരാണെന്ന് ധരിച്ച ഷാൻ, ഇതേതുടർന്നുണ്ടായ പകയിലാണ് കുടുംബത്തിലെ എല്ലാവരേയും വകവരുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമണത്തിനായി ഇറങ്ങിത്തിരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.