ETV Bharat / state

ഇടുക്കിയിൽ മൂന്നു പേർക്ക് കൂടി കൊവിഡ്; അതീവ ജാഗ്രത - idukki covid update

3 covid patients in idukki  റെഡ് സോണ്‍ ഇടുക്കി  കൊവിഡ് ഇടുക്കി വാര്‍ത്ത  തൊടുപുഴ നഗരസഭ കൗണ്‍സിലര്‍  idukki covid update  thodupuzha covid news
ഇടുക്കി കൊവിഡ്
author img

By

Published : Apr 28, 2020, 11:44 AM IST

Updated : Apr 28, 2020, 5:20 PM IST

11:40 April 28

തൊടുപുഴ നഗരസഭയിലെ കൗൺസിലർക്കും ജില്ലാ ആശുപത്രിയിലെ ഒരു നഴ്‌സിനും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്

ഇടുക്കിയിൽ മൂന്ന് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി:  റെഡ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയില്‍ പൊതുപ്രവർത്തകക്കും നഴ്‌സിനും ഉൾപ്പെടെ മൂന്ന് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. ഇന്നലെ രാത്രി വൈകി വന്ന മൂന്ന് പരിശോധനാ ഫലങ്ങളാണ് പോസിറ്റീവ് ആയത്. ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടും ജില്ലാ ഭരണകൂടം ഔദ്യോഗിക അറിയിപ്പ് നൽകിയത് ഇന്ന് മാത്രമാണ്.

തൊടുപുഴ നഗരസഭാ വാർഡ് കൗൺസിലർ, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, നാരകക്കാനം സ്വദേശി സോഫ്റ്റ്‌വെയർ എഞ്ചിനിയർ എന്നിവർക്കാണ് പുതിയതായി രോഗം ബാധിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്‌സിനാണ് രോഗം ബാധിച്ചത്. ഇവർ ഡോക്ടർമാർ ഉൾപ്പെടെ ഉളളവരുമായി ഇടപഴകിയതോടെ ജില്ലാ ആശുപത്രി അടച്ചിട്ടേക്കും.

ഏലപ്പാറയിലെ ഡോക്ടറുമായി സമ്പർക്കമുള്ളവരുടെ ഫലങ്ങൾ മൂന്ന് ദിവസത്തിനകം വരും. ജില്ലയിലെ സാഹചര്യം അതീവ ഗുരുതരമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. പരിശോധനക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം ബാധിച്ചവരിൽ കൂടുതലും അതിർത്തികടന്ന് എത്തിയവരാണ്.  അതിനാല്‍ അതിർത്തി മേഖലയിൽ പരിശോധന ശക്തമായി തുടരും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ജില്ലയില്‍ അനുമതി. പലചരക്ക്- പച്ചക്കറി കടകള്‍ രാവിലെ 11 മുതൽ അഞ്ച് വരെ പ്രവർത്തിക്കാം.. 

Last Updated : Apr 28, 2020, 5:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.