ETV Bharat / state

വൈഗ കൊലക്കേസ് : അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി, പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ - Vaigas Father Sanu Mohan Arrested

Vaiga Murder Case : വൈഗയുടെ അച്ഛന്‍ സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി

Etv Bharat10 Year Old Vaiga Murder Case :  Father Sanu Mohan Found Guilty by Kochi Special Court,വൈഗ കൊലക്കേസ് : അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി, പരമാവധി ശിക്ഷ നല്‍കണമെന്ന്  പ്രോസിക്യൂഷന്‍
Etv Bharat10 Year Old Vaiga Murder Case : Father Sanu Mohan Found Guilty by Kochi Special Court
author img

By ETV Bharat Kerala Team

Published : Dec 27, 2023, 11:48 AM IST

Updated : Dec 27, 2023, 1:00 PM IST

കൊച്ചി : വൈഗയെന്ന പത്തുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ജഡ്‌ജ് കെ. സോമനാണ് വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കെതിരായ ശിക്ഷാവിധി ഉച്ചയ്ക്ക് 2.30 ന് കോടതി പ്രഖ്യാപിക്കും.

ശിക്ഷാവിധിക്ക് മുന്നോടിയായുള്ള വാദം കോടതിയിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 328, 201 വകുപ്പുകളും, ബാലവാകാശ നിയമത്തിലെ 75, 77 വകുപ്പുകളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ പ്രതിയായ കേസിൽ സമൂഹത്തിന് പാഠമാക്കുന്ന ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്.

2021 മാർച്ച് 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം രാത്രി 9.30 നായിരുന്നു കൊലപാതകം നടത്തിയത്. ശീതള പാനീയത്തിൽ മദ്യം നൽകിയ ശേഷം മയങ്ങിപ്പോയ മകളെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൂക്കിൽ നിന്നും രക്തം വന്നതോടെ കുട്ടി മരിച്ചുവെന്ന് ഉറപ്പിച്ച പ്രതി മൃതദേഹം കിടക്ക വിരിപ്പിൽ പൊതിഞ്ഞ് രാത്രി പത്തര മണിയോടെ മുട്ടാർ പുഴയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അച്ഛനെയും മകളെയും കാണാനില്ലെന്നായിരുന്നു ആദ്യം വാർത്ത പരന്നത്. എന്നാൽ പിറ്റേ ദിവസം മുട്ടാർ പുഴയിൽ കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതോടെയാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയെന്ന സംശയത്തിലേക്ക് നീങ്ങിയത്.

ഒരു മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് കർണാടകയിൽ നിന്നും സനു മോഹൻ പൊലീസിന്‍റെ പിടിയിലായത്.ഇതോടെയാണ് വൈഗ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഭാര്യയുമായി അകന്നുകഴിഞ്ഞിരുന്ന പ്രതി,മകളുമായി നല്ല സ്നേഹ ബന്ധത്തിലായിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയായിരുന്നു കുട്ടി പ്രതിയായ അച്ഛനൊപ്പം പോകാൻ തയ്യാറായത്.

മകൾ തനിച്ചായി പോകുമെന്ന ഭയത്തിലാണ് കൊല നടത്തിയതെന്ന വിചിത്രമായ മൊഴിയാണ് പ്രതി പൊലീസിന് നൽകിയത്. ധൂർത്തടിച്ച് ജീവിച്ച പ്രതി കടബാധ്യതകളിൽ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Also Read : അച്ഛന്‍ മദ്യം നല്‍കി കഴുത്തുഞെരിച്ച് കൊന്ന് പുഴയിലെറിഞ്ഞ നിഷ്‌ഠൂരത : വൈഗ കൊലക്കേസില്‍ വിധി ഇന്ന്

മൊബൈൽ ഫോൺ ഉൾപ്പടെ ഉപേക്ഷിച്ച് കടന്ന പ്രതി പൊലീസ് പിടികൂടില്ലെന്നായിരുന്നു വിശ്വസിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ ഉൾപ്പടെ പ്രതി നശിപ്പിച്ചിരുന്നു. കേസിൽ 97 പേരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികൾ. ഒരു വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസിൽ വിധി പറയുന്നത്.

Last Updated : Dec 27, 2023, 1:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.