ETV Bharat / state

എട്ട് സ്വകാര്യ ബസുകളുടെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

തിങ്കളാഴ്ചത്തെ കളക്ഷന്‍ മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഉടമ നാസര്‍ ഐഷാസ് പറഞ്ഞു.

Vaccine Challenge  വാക്‌സിന്‍ ചലഞ്ച്  Disaster Relief Fund  മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധി  ഐഷാസ് ബസ് ഗ്രൂപ്പ്  collection  Kothamangalam  Eranakulam
വാക്‌സിന്‍ ചലഞ്ച്: എട്ടു ബസ്സുകളുടെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഉടമ
author img

By

Published : Apr 27, 2021, 8:26 AM IST

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്കുള്ള വാക്‌സിന്‍ ചലഞ്ചിന്റെ ധനശേഖരണാര്‍ഥം സര്‍വീസ് നടത്തി കോതമംഗലം ഐഷാസ് ബസ് ഗ്രൂപ്പ്. ഐഷാസിന്‍റെ എട്ട് ബസുകളാണ് ഈ ലക്ഷ്യവുമായി നിരത്തിലിറങ്ങിയത്.

ബസ് ഉടമ മാധ്യമങ്ങളോട്

തിങ്കളാഴ്ചത്തെ കലക്ഷന്‍ മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഉടമ നാസര്‍ ഐഷാസ് പറഞ്ഞു. കോതമംഗലം മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ വെച്ച് ആന്റണി ജോണ്‍ എം.എല്‍.എ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് എം.പി അനില്‍ കുമാര്‍, അസോസിയേഷന്‍ താലൂക്ക് പ്രസിഡന്‍റ് ജോജി എടാട്ട്, സെക്രട്ടറി സി.ബി നവാസ്, പി.പി മൈതീന്‍ ഷാ, ഇ.പി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.

എട്ട് ബസ്സുകളുടെയും സര്‍വീസിന് ആവശ്യമായ ഡീസലിന് ഉടമ തന്‍റെ സ്വന്തം കൈയ്യിൽ നിന്നാണ് പണമെടുത്തത്. മുഴുവന്‍ ബസ്സുകളിലെ തൊഴിലാളികളും വേതനമില്ലാതെയാണ് ജോലി ചെയ്തത്. കഴിഞ്ഞ പ്രളയകാലത്തും സമാനമായ രീതിയില്‍ ബസ് സര്‍വീസ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐഷാസ് ഗ്രൂപ്പ് സംഭാവന ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.