ETV Bharat / state

'ഗവർണറുടെ ഭരണഘടനാപരമായ നിലപാട് തകർക്കാൻ ശ്രമിക്കുന്നു'; യുഡിഎഫിനെതിരെ വി മുരളീധരന്‍

സംസ്ഥാന സര്‍ക്കാരും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകിയതോടെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് വി മുരളീധരന്‍റെ പ്രതികരണം

author img

By

Published : Nov 22, 2022, 10:47 PM IST

V Muraleedharan against UDF Ernakulam  വി മുരളീധന്‍റെ പ്രതികരണം  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  എറണാകുളം  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
'ഗവർണറുടെ ഭരണഘടനാപരമായ നിലപാട് തകർക്കാൻ യുഡിഎഫ് ശ്രമിക്കുന്നു'; വിമര്‍ശനവുമായി വി മുരളീധരന്‍

എറണാകുളം: ഗവർണറും സർക്കാറും തമ്മിലുള്ള തർക്കത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടിനെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഗവർണർ എടുത്ത ഭരണഘടനാപരമായ നിലപാട് തകർക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ എന്ത് കൊടുക്കൽ വാങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണറും സർക്കാറും തമ്മിലുള്ള തർക്കത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടിനെതിരെ വി മുരളീധരൻ

രാജ്ഭവനിൽ ഗവർണർ ബന്ധുനിയമനം നടത്തിയോയെന്ന് പറയണം. പത്തും ഇരുപതും വർഷമായി രാജ്ഭവനിൽ ജോലി ചെയ്‌ത് വരുന്നവരെ സ്ഥിരപ്പെടുത്താനാണ് ഗവർണർ ആവശ്യപ്പെട്ടത്. ഇതിൽ അഴിമതിയുണ്ടെന്ന് സാമാന്യ ബുദ്ധിയുളള ആർക്കും പറയാൻ കഴിയില്ല. രാജ്ഭവനിൽ നിയമിക്കുന്നത് ആജീവനാന്ത പെൻഷൻ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽഡിഎഫ് രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. ജനങ്ങളുടെ നികുതിപ്പണം പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെക്കുറിച്ച് ജനങ്ങളോട് മറുപടി പറയണം. താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടേയെന്നും വി മുരളീധരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.