ETV Bharat / state

കോതമംഗലം നിയോജക മണ്ഡലത്തില്‍ ആദിവാസി ഊരുകളിൽ പാഠപുസ്തകം എത്തിച്ച് നൽകി - എറണാകുളം

ഭൂമി ശാസ്ത്ര പരമായ പ്രത്യേകതകൾ കൊണ്ട് ഏറ്റവും ദുഷ്കരമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ പോലും ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്തിയിലാണ് അധികൃതർ.

ആദിവാസി ഊരുകൾ  കോതമംഗലം നിയോജക മണ്ഡലം  എറണാകുളം  ആന്‍റണി ജോൺ എംഎൽഎ
ആദിവാസി ഊരുകളിൽ പാഠപുസ്തകം എത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കോതമംഗലം നിയോജക മണ്ഡലം
author img

By

Published : Jul 3, 2020, 5:43 PM IST

Updated : Jul 3, 2020, 6:19 PM IST

എറണാകുളം: കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ പാഠ പുസ്തകമെത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കമായി. കുട്ടമ്പുഴ അഞ്ചുകുടി ആദിവാസി കോളനിയിൽ പാഠപുസ്തകമെത്തിച്ച് നൽകി ആന്‍റണി ജോൺ എംഎൽഎ പദ്ധതിക്ക് തുടക്കം കുറിച്ചു. ഭൂമി ശാസ്ത്ര പരമായ പ്രത്യേകതകൾ കൊണ്ട് ഏറ്റവും ദുഷ്കരമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ പോലും ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്തിയിലാണ് അധികൃതർ. ഇതിന്‍റെ തുടർച്ചയായിട്ടാണ് മുഴുവൻ ആദിവാസി കുട്ടികൾക്കും അവരവരുടെ ഊരുകളിൽ തന്നെ പാഠപുസ്തകമെത്തിച്ച് നൽകാനുള്ള മറ്റൊരു പദ്ധതി നടപ്പാക്കിയത്.

കോതമംഗലം നിയോജക മണ്ഡലത്തില്‍ ആദിവാസി ഊരുകളിൽ പാഠപുസ്തകം എത്തിച്ച് നൽകി

പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ വച്ച് നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എംഎൽഎ നിർവഹിച്ചു. ബദൽ സ്കൂൾ അധ്യാപികമാർ, പ്രമോട്ടർമാർ എന്നിവരെ ഉപയോഗിച്ച് മുഴുവൻ കുട്ടികൾക്കും ഊരുകളിൽ തന്നെ പാഠ പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

Last Updated : Jul 3, 2020, 6:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.