ETV Bharat / state

അതിജീവനത്തിന് ആദിവാസി സമൂഹത്തിന്‍റെ കൈത്താങ്ങ്

author img

By

Published : Jun 6, 2020, 4:13 PM IST

Updated : Jun 6, 2020, 4:48 PM IST

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറക്കുടി, എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിലുള്ളവരാണ് സംഭാവന നല്‍കിയത്.

tribal community  cm disaster fund  Kerala tribal villege  അതിജീവനം  ആദിവാസി സമൂഹം  കൈത്താങ്ങ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ആന്‍റണി ജോൺ എം.എൽ.എ  കോതമംഗലം  കുട്ടമ്പുഴ പഞ്ചായത്ത്
അതിജീവനത്തിന് ആദിവാസി സമൂഹത്തിന്‍റെ കൈത്താങ്ങ്

എറണാകുളം: കേരളത്തിന്‍റെ അതിജീവനത്തിന് കൈത്താങ്ങുമായി ആദിവാസി സമൂഹം. തങ്ങള്‍ നിര്‍മിച്ച കുട്ട, മുറം വിവിധയിനം കരകൗശല വസ്തുക്കൾ തുടങ്ങിയവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറക്കുടി, എളംബ്ലാശ്ശേരിക്കുടി എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിലുള്ളവരാണ് സംഭാവന നല്‍കിയത്.

ആന്‍റണി ജോൺ എം.എൽ.എ വസ്തുക്കൾ ഏറ്റുവാങ്ങി. മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആദിവാസി സമൂഹം നൽകിയ കരുതലിന് എം.എൽ.എ നന്ദി അറിയിച്ചു. ഇവരുടെ പ്രവർത്തനം നാടിന് മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു. കുട്ടമ്പുഴ പത്താം വാർഡ് മെമ്പർ മാരിയപ്പൻ നെല്ലിപ്പിള്ളയും ഭാര്യ ലീല മാരിയപ്പനും ചേർന്ന്‌ എം.എൽ.എക്ക് വസ്തുക്കൾ കൈമാറി.

Last Updated : Jun 6, 2020, 4:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.