ETV Bharat / state

'ചിത്രം കേരളത്തെ അപമാനിക്കുന്നത്, നൽകുന്നത് തെറ്റായ സന്ദേശം'; 'ദി കേരള സ്റ്റോറി'യിൽ പ്രേക്ഷക പ്രതികരണം ഇങ്ങനെ - എറണാകുളം ഷേണായീസ്

മുസ്‌ലിംങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാനുളള ശ്രമമാണ് ചിത്രത്തിലുടനീളം ആവർത്തിക്കുന്നതെന്നും പ്രേക്ഷകർ

the kerala story audience reaction  ദി കേരള സ്റ്റോറി  ദി കേരള സ്റ്റോറി പ്രേക്ഷക പ്രതികരണം  ഹിജാബ്  The Kerala Story  ദി കേരള സ്റ്റോറി  എറണാകുളം ഷേണായീസ്  സംഘ പരിവാർ പ്രൊപ്പഗണ്ട
ദി കേരള സ്റ്റോറിയിൽ പ്രേക്ഷക പ്രതികരണം ഇങ്ങനെ
author img

By

Published : May 5, 2023, 6:03 PM IST

Updated : May 5, 2023, 6:29 PM IST

ദി കേരള സ്റ്റോറി പ്രേക്ഷക പ്രതികരണം

എറണാകുളം: ദി കേരള സ്റ്റോറിയെന്ന സിനിമ കേരളത്തെ അപമാനിക്കുകയാണെന്ന് ആദ്യ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ. ചിത്രം കേരളത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് പുറത്തുള്ളവർക്ക് നൽകുന്നതെന്നും കേരളത്തിലെ സ്ത്രീകളെ സിനിമ തെറ്റായി ചിത്രീകരിക്കുകയാണെന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ഈ സിനിമയിൽ പറയുന്നതല്ല കേരളമെന്ന് ഇവിടെ ജീവിക്കുന്നവർക്ക് അറിയാമെന്നും കേരളത്തിലെ സ്ത്രീകൾ കാര്യങ്ങൾ മനസിലാക്കാത്തവരാണെന്നാണ് സിനിമ പറയുന്നതെന്നും എറണാകുളം ഷേണായീസിൽ ആദ്യ പ്രദർശനം കണ്ടിറങ്ങിയ ജേർണലിസം വിദ്യാർഥി കൂടിയായ പ്രീണിത പറയുന്നു.

ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാൽ ഹിജാബ് ധരിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകൾ എന്നും സിനിമയിൽ പറയുന്നു. ഇത് വളരെ മോശമായി പോയെന്നും പ്രീണിത പറയുന്നു. കേരളത്തിലെ മുസ്‌ലിംങ്ങൾ തീവ്രവാദത്തെ അനുകൂലിക്കുന്നവരാണെന്ന് പ്രചരിപ്പിക്കാനുള്ള അജണ്ടയാണ് ഈ സിനിമക്കുള്ളത്. ഇസ്‌ലാമിക് സ്റ്റേറ്റിൽ പെൺകുട്ടികളുടെ റിക്രൂട്ട്മെന്‍റ് കൂടുതലായി നടക്കുന്നത് കേരളത്തിലാണെന്നും സിനിമയിൽ കാണിക്കുന്നു.

ഈ സിനിമ നിരോധിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയുണ്ട്. കാരണം ഇത് സമൂഹത്തിൽ ഇസ്ലാമോഫോബിയ വളർത്തുന്ന സിനിമയാണ്. മതവികാരം വ്രണപ്പെടുത്തുന്നതായി തോന്നിയിട്ടില്ല. മുസ്‌ലിംങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാനുളള ശ്രമമാണ് ഈ സിനിമയിൽ കാണുന്നത്. വ്യക്തിപരമായി സിനിമ ഇഷ്‌ടമായില്ലെന്നും പ്രീണിത പറഞ്ഞു.

സംഘപരിവാർ പ്രൊപ്പഗണ്ട: ദി കേരള സ്റ്റോറിയെന്ന സിനിമ സംഘപരിവാർ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നാണ് മറ്റൊരു പ്രേക്ഷകയായ ശ്രീലക്ഷ്‌മിയുടെ അഭിപ്രായം. കേരളത്തിൽ നടക്കാത്ത സംഭവങ്ങളും, ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കുകയുമാണ് ഈ സിനിമ ചെയ്യുന്നത്.

കേരളത്തിലെ മുസ്‌ലിംങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. ഓരോ സീനിലും ഇതിനുള്ള ശ്രമം നടത്തുന്നു. ഇത് കേരളത്തിന്‍റെ കഥയല്ലെന്നും, വലതു പക്ഷ അജണ്ട നടപ്പിലാക്കാനുള പ്രചാരണത്തിന്‍റെ ഭാഗമാണെന്നും ശ്രീലക്ഷ്‌മി അഭിപ്രായപ്പെട്ടു.

അതേസമയം ഈ സിനിമക്കെതിരെ കേരളത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് പ്രേക്ഷകരിൽ ഒരാളായ രാജൻ പറഞ്ഞു. ഈ സിനിമ തീവ്രവാദത്തിന് എതിരാണ്. പെൺകുട്ടികളെ പ്രണയിച്ച് തീവ്രവാദത്തിലേക്ക് നയിക്കുന്നവർക്കെതിരെയുള്ള സിനിമയാണിത്. ഹൈന്ദവ, ക്രൈസ്‌തവ മാതാപിതാക്കൾക്കുള്ള ജാഗ്രത സന്ദേശമാണ് ഈ സിനിമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷേണായിസിൽ പ്രതിഷേധം: അതേസമയം ഷേണായിസ് ഉൾപ്പടെ കൊച്ചിയിൽ പ്രദർശനം നടന്ന തിയറ്ററുകളിലെല്ലാം ആദ്യ പ്രദർശനം കാണാനെത്തിയവരിൽ ഭൂരിഭാഗവും ബിജെപി പ്രവർത്തകരും മറ്റു സംഘ പരിവാർ സംഘടനയിൽ പെട്ടവരുമായിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാക്കളെല്ലാം ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കാണാനെത്തിയിരുന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചിത്രം പ്രദർശിപ്പിച്ച എറണാകുളം ഷേണായിസ് തിയേറ്ററിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ആദ്യം പ്രതിഷേധവുമായെത്തിയ എൻസിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയെത്തിയ ഫ്രറ്റേണിറ്റിയെന്ന സംഘടനയുടെ പ്രവർത്തകരെ തിയേറ്ററിന് മുന്നിൽ പൊലീസ് തടഞ്ഞു.

അതേസമയം മുഖ്യധാര മുസ്‌ലിം സംഘടനകളോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയില്ല. ഇവരെല്ലാം ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും അനിഷ്‌ട സംഭവങ്ങളില്ലാതെയാണ് കൊച്ചിയിൽ ആദ്യ ദിവസം കേരള സ്റ്റോറിയുടെ പ്രദർശനം പൂർത്തിയായത്.

Last Updated : May 5, 2023, 6:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.