എറണാകുളം: എറണാകുളം നായരമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ തീ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു. ഞായറാഴ്‌ച പുലർച്ചെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച സിന്ധുവിന്‍റെ മകന്‍ അതുല്‍ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും വീട്ടിൽ വച്ച് പൊള്ളലേറ്റത്.
70 ശതമാനത്തിലേറെ പൊള്ളലേറ്റ അതുൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. സിന്ധുവിന്‍റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സിന്ധു മരിക്കുന്നതിനു മുമ്പ് ഒരു യുവാവിന്‍റെ പേര് പറയുന്നതിന്‍റെ ശബ്‌ദരേഖ ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരുന്നു.
അയൽവാസിയായ യുവാവ് ശല്യപ്പെടുത്തുന്നതായി ആരോപിച്ച് സിന്ധു പൊലീസില്‍ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിന്ധു പൊളളലേറ്റ് മരിച്ചത്. ഇതേ തുടർന്ന് ആരോപണ വിധേയനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
മരിച്ച സിന്ധു കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്. ഭർത്താവ് നേരത്തെ മരണപെട്ട ഇവർ മകനോടൊപ്പമായിരുന്നു നായരമ്പലത്തെ വീട്ടിൽ താമസിച്ചിരുന്നത്.
Also read: Kollam Murder : കൊല്ലത്ത് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു