എറണാകുളം: മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്ത് താരമായി മിഥില മൈക്കിൾ. 2500ല്‍ കൂടുതല്‍ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടി പിന്നാണി ഗാന രംഗത്ത് നിറസാന്നിധ്യായിരിക്കുകയാണ് വയനാട് സ്വദേശിയായ മിഥില. ഇപ്പോൾ കളമശേരി തേവക്കലാണ് താമസം.
മിഥിലയെ സംഗീത പ്രേമികള്‍ "ഫീമെയില്‍ കെസ്റ്റര്‍'' എന്ന പേരിട്ടാണ് വിളിക്കുന്നത്. ക്രിസ്ത്യൻ ഭക്തിഗാന രംഗത്ത് വലിയ ജനപ്രീതി നേടിയ ഗായകനാണ് കെസ്റ്റർ. കെ.എസ് ചിത്രക്കായി തയ്യാറാക്കിയ ഗാനം മിഥിലയെ തേടിയെത്തിയപ്പോൾ മനോഹരമായി ആലപിച്ച് ഗാനം സൂപ്പർ ഹിറ്റായി മാറ്റിയിരുന്നു.
Also Read: 'നക്ഷത്രം വലിയ താരമാകുന്നു'; ക്രിസ്‌മസിന്‍റെ വരവറിയിച്ച് തൃക്കളത്തൂർ സെന്‍റ് ജോര്‍ജ് പള്ളി