എറണാകുളം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. അതേസമയം ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തു. ഈ മാസം 28 ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയും.
കൂടുതല്‍ വായിക്കുക....തൊഴിൽ തട്ടിപ്പ് കേസ്; സരിത എസ് നായർ അറസ്റ്റിൽ
സന്ദീപ് നായർക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കസ്റ്റംസ് കേസിലും എൻ.ഐ.എ കേസിലും ജാമ്യം ലഭിച്ചിരുന്നു. എൻ.ഐ.എയുടെ കേസിൽ ഇയാളെ മാപ്പുസാക്ഷിയുമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയിരുന്നു. പിണറായി വിജയനെ കൂടാതെ മറ്റ് ഉന്നതരുടെ പേരുപറയാനും സമ്മര്‍ദമുണ്ടായെന്നും മൊഴി നല്‍കിയിരുന്നു.