ETV Bharat / state

അങ്കമാലിയിൽ വാഹനാപടം: ഒരാള്‍ മരിച്ചു - അങ്കമാലിയിൽ വാഹനാപടം

എടപ്പാൾ സ്വദേശി പുത്തൻപള്ളി വീട്ടിൽ ഷാഫിയാണ് മരിച്ചത്.

road accident in Angamaly  Angamaly news  അങ്കമാലിയിൽ വാഹനാപടം  എറണാകുളം വാര്‍ത്ത
അങ്കമാലിയിൽ വാഹനാപടം: ഒരാള്‍ മരിച്ചു
author img

By

Published : Mar 11, 2022, 12:46 PM IST

എറണാകുളം: അങ്കമാലിയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. എടപ്പാൾ സ്വദേശി പുത്തൻപള്ളി വീട്ടിൽ ഷാഫിയാണ് മരിച്ചത്. അങ്കമാലി- കാലടി റോഡിൽ വേങ്ങൂർ സെന്‍റ്.ജോർജ് ചാപ്പലിന് മുന്നിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.

എടപ്പാളിൽ നിന്നും തടി കയറ്റിക്കൊണ്ടുവന്ന മിനിലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. നെല്ല് കയറ്റിപ്പോയ വാഹനത്തിന്‍റെ പുറകിലാണ് മിനിലോറി ഇടിച്ചത്. ഈ വാഹനം നിര്‍ത്താതെ പോയി. മിനിലോറിയുടെ ഇടതുവശത്തെ സീറ്റിലായിരുന്നു ഉടമ കൂടിയായ ഷാഫി ഇരുന്നിരുന്നത്. വാഹനത്തിൽ കുടുങ്ങിക്കിടന്ന ഷാഫിയെ അങ്കമാലി അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹന ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്.

also read: അങ്കണവാടിയില്‍ രണ്ട് ദിവസം മുട്ടയും പാലും: സ്ത്രീ സുരക്ഷയ്ക്ക് 9 കോടി, ട്രാൻസ്‌ജൻഡറിന് 5 കോടി

ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം മിനി ലോറിയുടെ ഡ്രൈവർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.