ETV Bharat / state

പ്രചാരണം കൊഴുക്കുന്നു;‌ രാഹുൽ ഗാന്ധി കേരളത്തിൽ - UDF election campaign

കേരളത്തിലെ ഇടതുമുന്നണി സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി

യുഡിഎഫ്‌ തെരഞ്ഞെടുപ്പ് പ്രചാരണം  രാഹുൽ ഗാന്ധി  Rahul Gandhi  UDF election campaign  UDF
യുഡിഎഫ്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ രാഹുൽ ഗാന്ധി കേരളത്തിൽ
author img

By

Published : Mar 22, 2021, 6:06 PM IST

Updated : Mar 22, 2021, 7:36 PM IST

എറണാകുളം: കൊച്ചിയിൽ യുഡിഎഫ്‌ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് രാഹുൽ ഗാന്ധിയെത്തി. ഫോർട്ട് കൊച്ചി, വൈപ്പിൻ , തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ വിമർശിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം.

പ്രചാരണം കൊഴുക്കുന്നു;‌ രാഹുൽ ഗാന്ധി കേരളത്തിൽ

പിടിക്കപ്പെട്ടപ്പോഴാണ് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് പിണറായി സർക്കാർ പിന്മാറിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാരിന്‍റെ ഗൂഡോദ്ദേശ്യം ജനങ്ങൾക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിൻ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴക്കടല്‍ മല്‍സ്യബന്ധനകരാര്‍ നഗ്നമായ അഴിമതിയാണ്. മല്‍സ്യബന്ധനത്തൊഴിലാളികളുടെ ജീവനും സ്വത്തും തട്ടിയെടുക്കാന്‍ പിണറായി സർക്കാർ ശ്രമിച്ചു. കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്ന് പറഞ്ഞ് തടിതപ്പിയെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. ഒരു രാജ്യത്തിന്‍റെ പ്രധാന കടമ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ ചില സംഘടനയിലുള്ളവരെ മാത്രം സംരക്ഷിച്ച് ജോലി നല്‍കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസിലെ നിശബ്ദ വിപ്ലവമാണ്.

കേരളത്തിലെ ഇടതുമുന്നണി സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ജനങ്ങളുടെ കൈകളിൽ പണമെത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാകണം. അതിനുള്ള പദ്ധതികളാണ് തങ്ങൾ നടപ്പിലാക്കുകയെന്നും രാഹുൽ പറഞ്ഞു. പള്ളുരുത്തിയിൽ കെ.ബാബുവിന്‍റെ തെരെഞ്ഞടുപ്പ് പ്രചാരണ പരിപാടിയിലും രാഹുൽ പ്രസംഗിച്ചു. എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്. രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടികളിൽ വൻ ജനാവലിയാണ് എത്തിയത്. രാവിലെ സെന്‍റ്‌ തെരേസാസ് കോളജിലെ വിദ്യാർഥികളുമായും രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി.

Last Updated : Mar 22, 2021, 7:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.