ETV Bharat / state

കള്ളിക്കാട് പഞ്ചായത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം നിലച്ചു: രോഗികൾ പ്രതിഷേധത്തിൽ

author img

By

Published : Mar 1, 2019, 11:21 PM IST

മലയോര മേഖലയായ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ അവശരായി കിടന്ന രോഗികളെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ടിരുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നാഴ്‌ചയിലേറെയായി. എന്നാൽ നിരവധിപേര്‍ വിവരം തിരക്കിയെങ്കിലും പാലിയേറ്റീവ് കെയറിന്‍റെ ഡ്രൈവറും നഴ്സും ലീവിൽ പോയതിനാലാണ് പ്രവർത്തനം മുടങ്ങിയതെന്ന ന്യായം പറഞ്ഞ് അധികൃതർ കയ്യൊഴിയുകയായിരുന്നു.

കള്ളിക്കാട് പഞ്ചായത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം നിലച്ചു: രോഗികൾ പ്രതിഷേധത്തിൽ

വളരെ പ്രതീക്ഷയോടെ ആരംഭിച്ച സാന്ത്വന പരിപാലന പദ്ധതിയാണ് പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് മൂലംഇല്ലാതാവുന്നത്. പരിസരപ്രദേശത്ത് കിടപ്പ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നത്തിന്‍റെ അടിസ്ഥാനത്തിലാണ് രോഗീ സൗഹൃദ പരിചരണം സാധ്യമാക്കി പ്രധാനമന്ത്രി ആദർശ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ആംബുലൻസ്അനുവദിച്ചത്. ആദ്യകാലങ്ങളില്‍ കാര്യക്ഷമമായി നടന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം പിന്നീട് മന്ദീഭവിച്ചതോടെ ആംബുലന്‍സ് സേവനം നിലച്ചു. കള്ളിക്കാട് ഗ്രമപഞ്ചായത്തിൽ ഇടക്കാലത്തു നടന്ന തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം ആരോഗ്യമേഖയായിരുന്നു.

അതേ സമയം അധികൃതർ എല്ലാവർഷവും പാലിയേറ്റീവ് കെയർ ദിനം ആചരിക്കാറുണ്ടെങ്കിലും പാലിയേറ്റീവ് കെയറിന്‍റെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടോ എന്ന് തിരക്കാറില്ല. അടിയന്തര പരിചരണം ആവശ്യമായ നിരവധി രോഗികളുള്ള സ്ഥലത്ത് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കള്ളിക്കാട് പഞ്ചായത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം നിലച്ചു .രോഗികൾ പ്രതിഷേധത്തിൽ

മലയോര മേഖലയായ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ അവശരായി കിടന്ന രോഗികളെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ടിരുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നാഴ്‌ച്ചകളോളമായി. എന്നാൽ നിരവധി ആൾക്കാർ വിവരം തിരക്കിയെങ്കിലും പാലിയേറ്റീവ് കെയറിന്റെ ഡ്രൈവറും നഴ്സും ലീവിൽ പോയതിനാൽ ആണ് പ്രവർത്തനം ഇല്ലാത്തത് എന്നാണ് അധികൃതരുടെ ഭാഗത്തു നിന്നും അറിയാൻ കഴിഞ്ഞത് എന്ന് നാട്ടുകാർ പറയുന്നു. വളരെ പ്രതീക്ഷയോടെ ആരംഭിച്ച സാന്ത്വന പരിപാലന പദ്ധതിയാണ് പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടില്‍ ഇല്ലാതാവുന്നത്. പരിസരപ്രദേശത്ത് കിടക്കരോഗിളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നത്തിന്റെ അടിസ്ഥാനത്തിലാണ് രോഗീ സൗഹൃദ പരിചരണം സാധ്യമാക്കി പ്രധാനമന്ത്രി ആദർശ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ആംബുലൻസ്  അനുവദിച്ചത്. ആദ്യകാലങ്ങളില്‍ കാര്യക്ഷമമായി നടന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം പിന്നീട് മന്ദീഭവിച്ചതോടെയാണ് ആംബുലന്‍സ് സേവനം നിലച്ചു. കള്ളിക്കാട് ഗ്രമപഞ്ചായത്തിൽ ഇടക്കാലത്തു നടന്ന തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം ആരോഗ്യമേഖയായിരുന്നു. അതെ സമയം അധികൃതർ എല്ലാവർഷവും പാലിയേറ്റീവ് കെയർ ദിനം ആചരിക്കാറുണ്ടെങ്കിലും പാലിയേറ്റീവ് കെയറിനെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ടോ എന്ന് തിരക്കാറുമില്ല. അടിയന്തര പരിചരണം ആവശ്യമായ നിരവധി രോഗികളുള്ള സ്ഥലത്ത് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.