ETV Bharat / state

പാട്ടത്തിനെടുത്ത സ്ഥലത്ത് വിളയിച്ചെടുത്തത് നൂറ് മേനി

പച്ചക്കറികളും, വാഴയും ആണ് പരീക്ഷിച്ചത്. തുള്ളി നന രീതിയിൽ നടത്തുന്ന ഈ സമ്മിശ്രകൃഷിക്ക് കൃഷി വകുപ്പിൻ്റെ സഹകരണവും ഉണ്ട്

organic vegetable  farming  ernakulam  ജൈവകൃഷി  സുഹൃത്തുക്കൾ  സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥർ  കൃഷിയുടെ പരിപാലനം
പാട്ടത്തിനെടുത്ത സ്ഥലത്ത് വിളയിച്ചെടുത്തത് നൂറ്‌മേനി
author img

By

Published : Mar 28, 2020, 12:28 PM IST

എറണാകുളം: ജൈവകൃഷിയിൽ ആകൃഷ്‌ടരായ സുഹൃത്തുക്കൾ ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് വിളയിച്ചെടുത്തത് നൂറുമേനി. കോതമംഗലം, കറുകടം സ്വദേശിയും സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനുമായ ലൈജു , മുൻ മുനിസിപ്പൽ കൗൺസിലർ അനോ എന്നിവരാണ് ഈ നേട്ടം കൊയ്തത് അര ഏക്കർ സ്ഥലത്ത് പച്ചക്കറികളും, രണ്ടരയേക്കറിൽ വാഴയും ആണ് പരീക്ഷിച്ചത്. തുള്ളി നന രീതിയിൽ നടത്തുന്ന ഈ സമ്മിശ്രകൃഷിക്ക് കൃഷി വകുപ്പിൻ്റെ സഹകരണവും ഉണ്ട്. രാസവളങ്ങളോ, കീടനാശിനികളോ ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയിൽ തന്നെയാണ് ഇവർ കൃഷിയുടെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. നല്ല രീതിയിൽ പരിചരിച്ചാൽ ജൈവ കൃഷിയിൽ നിന്ന് നല്ല വിളവ് ലഭിക്കുമെന്നാണ് കൃഷി ഉടമകളായ ലൈജു പൗലോസ്, അനോ എന്നിവർ പറയുന്നത്.

പാട്ടത്തിനെടുത്ത സ്ഥലത്ത് വിളയിച്ചെടുത്തത് നൂറ്‌മേനി

കാബേജ്, കോളിഫ്ളവർ, തക്കാളി, മുളക്, ചീര, വഴുതന, പയർ , പടവലം എന്നിവയാണ് ഇവിടെ കൃഷി ചെയ്‌തിട്ടുള്ള പച്ചക്കറി ഇനങ്ങൾ. ഏത്തവാഴ, റോബസ്റ്റാ, പൂവൻ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളാണ് ബാക്കി രണ്ടര ഏക്കറിൽ കൃഷി ചെയ്‌തിരിക്കുന്നത്. കോതമംഗലം സഹകരണ ബാങ്കിൻറെ സ്റ്റോറു വഴിയാണ് പ്രധാനമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഹോർട്ടികോർപ്പ് വഴിയും, കൃഷിയിടത്തിൽ നേരിട്ടും വിൽപ്പന നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.