എറണാകുളം: ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ യുവതി അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. ജിജുവിനെയാണ് വൈറ്റിലയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. യുവതിയുടെ മരണത്തിലുള്ള മനോവിഷമം കാരണം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അനന്യയുടെ മരണത്തെ തുടർന്ന് ജിജു എറെ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
അനന്യ തൂങ്ങിമരിച്ചത് ജിജു ഫ്ളാറ്റിന് പുറത്തുപോയ സമയം
യുവതി മരിച്ച ദിവസം ജിജു ഫ്ലാറ്റിലുണ്ടായിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയ വേളയിലാണ് അവര്‍ തൂങ്ങി മരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൊച്ചിയിലെ ഫ്ലാറ്റിൽ ട്രാൻസ്ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അനന്യ ആരോപിച്ചിരുന്നു.
യുവതിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ഇതേതുടർന്ന്, സംഭവം വിവാദമാവുകയും അനന്യയെ ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സംഘടനകൾ രംഗത്തെത്തിയിരുന്നു. സർക്കാർ ഈ ആവശ്യം അംഗീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വിദഗ്ദർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, അനന്യയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ട് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് അനന്യയുടെ മൃതദേഹം കൊച്ചിയിൽ നിന്നും സ്വദേശമായ കൊല്ലത്ത് എത്തിച്ച് സംസ്കരിച്ചത്.
ALSO READ: സ്ത്രീധന പീഡനം; എറണാകുളത്ത് യുവതിക്ക് ക്രൂര പീഡനം, പിതാവിന്‍റെ കാൽ തല്ലിയൊടിച്ചു