ETV Bharat / state

മരട് ഫ്ലാറ്റ് ; ഇൻഷുറൻസ് അടക്കം ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് നഗരസഭ - ഗോൾഡൻ കായലോരം

സ്ഫോടനം നടത്തുന്നതിന് മുന്നോടിയായി ഫ്ലാറ്റുകളിൽ ദ്വാരങ്ങളിടുന്ന ജോലി അന്തിമഘട്ടത്തില്‍. സ്ഫോടകവസ്‌തുക്കൾ തിങ്കളാഴ്‌ചയോടെ കേരളത്തിലെത്തിക്കും.

maradu flat demolishing process  മരട് ഫ്ലാറ്റ് പൊളിക്കല്‍  മരട് ഫ്ലാറ്റ് സ്ഫോടനം  മരട് നഗരസഭ  മരട് നഗരസഭ അധ്യക്ഷ ടി.എച്ച്.നദീറ  എക്‌സ്‌പ്ലോസീവ് കൺട്രോളർ ആർ.വേണുഗോപാല്‍
മരട് ഫ്ലാറ്റ് പൊളിക്കല്‍; ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പരാതി
author img

By

Published : Dec 27, 2019, 12:51 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കാനുളള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തുമ്പോഴും ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഇതുവരെയും ഒരുറപ്പും ജില്ലാ ഭരണകൂടം നൽകിയിട്ടില്ലെന്ന് മരട് നഗരസഭ. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 70 ശതമാനത്തോളം പൂർത്തിയാകുമ്പോഴും ജനസാന്ദ്രത കുറഞ്ഞ ഫ്ളാറ്റുകൾ ആദ്യം പൊളിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചിട്ടില്ല. ഈ കാരണത്താൽ പ്രദേശവാസികൾ ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധത്തിലേക്ക് നീങ്ങിയാൽ അവർക്ക് പിന്തുണ നൽകുമെന്നും മരട് നഗരസഭ അധ്യക്ഷ ടി.എച്ച്.നദീറ പറഞ്ഞു.

മരട് ഫ്ലാറ്റ് പൊളിക്കല്‍; ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പരാതി

പൊളിക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്‌സ്‌പ്ലോസീവ് കൺട്രോളർ ആർ.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെയിൻ, ഗോൾഡൻ കായലോരം, ആൽഫാ ഫ്ലാറ്റുകളിൽ വ്യാഴാഴ്‌ച സന്ദർശനം നടത്തിയിരുന്നു. സ്ഫോടനം നടത്തുന്നതിന് മുന്നോടിയായി ഫ്ലാറ്റുകളിൽ ദ്വാരങ്ങളിടുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. ആൽഫയിലെ രണ്ട് ഫ്ലാറ്റ്‌ സമുച്ചയങ്ങളിലായി 3500 ദ്വാരങ്ങളിലായിരിക്കും സ്ഫോടക വസ്‌തുക്കൾ നിറയ്ക്കുന്നത്. ജെയിംസ് ഫ്ലാറ്റിൽ 2860 ദ്വാരങ്ങളിലും ഗോൾഡൻ കായലോരം ഫ്ലാറ്റിൽ 950 ദ്വാരങ്ങളിലും സ്ഫോടകവസ്‌തുക്കൾ നിറയ്ക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടകവസ്‌തുക്കൾ തിങ്കളാഴ്‌ചയോടെ കേരളത്തിലെത്തിക്കും. ജനുവരി മൂന്ന് മുതൽ ഫ്ലാറ്റുകളിൽ സ്ഫോടക വസ്‌തുക്കൾ നിറച്ച് തുടങ്ങും. അതേസമയം ആൽഫ ഫ്ലാറ്റിലെ അഞ്ച് നിലകളിലെ ഭിത്തികൾ മാത്രമാണ് ഇതുവരെയും പൊളിച്ചുനീക്കാനായത്. എല്ലാ നിലകളിലെയും ഭിത്തിയും നീക്കാൻ പ്രദേശവാസികൾ സഹകരിക്കണമെന്ന് കരാറുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പുമൂലം ഭിത്തി പൂർണമായും നീക്കാൻ കരാറുകാർക്ക് കഴിഞ്ഞിരുന്നില്ല.

ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റ് പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 11ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ ആദ്യ സ്ഫോടനം നടത്തും. തുടർന്ന് 11.30 ന് ആൽഫ സെറീൻ ഫ്ലാറ്റും സ്ഫോടനത്തിലൂടെ തകർക്കും. 12ന് രാവിലെ 11 മണിക്ക് ജെയിൻ ഫ്ലാറ്റും ഉച്ചകഴിഞ്ഞ് രണ്ടിന് കായലോരം ഫ്ലാറ്റും പൊളിക്കും.

Intro:

Body:തീരദേശ ചട്ടം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കുന്നതിനുളള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഇതുവരെയും ഒരു ഉറപ്പും ജില്ലാ ഭരണകൂടം നൽകിയിട്ടില്ലെന്ന് മരട് നഗരസഭ. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 70 ശതമാനത്തോളം പൂർത്തിയാകുമ്പോളും ജനസാന്ദ്രത കുറഞ്ഞ ഫ്ളാറ്റുകൾ ആദ്യം പൊളിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചില്ലെന്നും ഈ കാരണത്താൽ പ്രദേശവാസികൾ ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധത്തിലേക്ക് നീങ്ങിയാൽ അവർക്ക് പിന്തുണ നൽകുമെന്നും മരട് നഗരസഭ അധ്യക്ഷ ടി എച്ച് നദീറ പറഞ്ഞു.

byte

പൊളിക്കുന്നതിന് മുൻപുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്സ്പ്ലോസീവ് കൺട്രോളർ ആർ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജെയിൻ, ഗോൾഡൻ കായലോരം, ആൽഫാ ഫ്ലാറ്റുകളിൽ കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു.

സ്ഫോടനം നടത്തുന്നതിന് മുന്നോടിയായി ഫ്ലാറ്റുകളിൽ ദ്വാരങ്ങൾ ഇടുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. ആൽഫയിലെ രണ്ട് ഫ്ലാഗ് സമുച്ചയങ്ങളിൽ ആയി 3500 ദ്വാരങ്ങളിലായിരിക്കും സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നത്. ജെയിംസ് ഫ്ലാറ്റിൽ 2860 ദ്വാരങ്ങളും, ഗോൾഡൻ കായലോരം ഫ്ലാറ്റിൽ 950 ദ്വാരങ്ങളിലും സ്ഫോടകവസ്തുക്കൾ നിറയ്ക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ തിങ്കളാഴ്ചയോടെ കേരളത്തിലെത്തിക്കും. ജനുവരി മൂന്നാം തീയതി മുതൽ ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങും.

അതേസമയം ആൽഫ ഫ്ലാറ്റിലെ 5 നിലകളിലെ ഭിത്തികൾ മാത്രമാണ് ഇതുവരെയും പൊളിച്ചു നീക്കാനായത്. എല്ലാ നിലകളിലെയും ഭിത്തിയും നീക്കാൻ പ്രദേശവാസികൾ സഹകരിക്കണമെന്ന് കരാറുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പുമൂലം ഭിത്തി പൂർണ്ണമായും നീക്കാൻ കരാറുകാർക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ ഏറ്റവും കൂടുതൽ വീടുകളുള്ള ആൽഫാ സെറീൻ ജെയിനും ഗോൾഡൻ കായലോരവും തകർത്തതിനുശേഷം മാത്രം നിയന്ത്രിത സ്ഫോടനം വഴി തകർക്കുവാനാണ് നാട്ടുകാർ ഇപ്പോഴും ആവശ്യപ്പെടുന്നതെന്ന് മരട് നഗരസഭ അധ്യക്ഷ വ്യക്തമാക്കി.

byte

ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റ് പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്നത്.ജനുവരി മാസം പതിനൊന്നാം തീയതി രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ ആദ്യ സ്ഫോടനം നടത്തും. തുടർന്ന് അന്നുതന്നെ പതിനൊന്നര മണിക്ക് ആൽഫ സെറീൻ ഫ്ലാറ്റും സ്ഫോടനത്തിലൂടെ തകർക്കും. പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ജെയിൻ ഫ്ലാറ്റും അതേ ദിവസം തന്നെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കായലോരം ഫ്ലാറ്റും പൊളിക്കാൻ സമയം നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.