ETV Bharat / state

ഓഫറുകൾ അറിയാം, ജനപ്രിയമാക്കാൻ ഐഡിയ ഉണ്ടെങ്കില്‍ അറിയിക്കാം... കൊച്ചി മെട്രോ പ്രോമോ സെന്‍റർ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ - Kochi Metro Yatra Passes

metropromocentre@gmail.com എന്ന മെയിൽ വഴിയും 7736321888 എന്ന നമ്പറിലും യാത്രക്കാർക്ക് കൊച്ചി മെട്രോ അധികൃതരെ ബന്ധപ്പെടാവുന്നതാണ്.

kochi-metro-customer-relations-centre-mg-road-metro-station
കൊച്ചി മെട്രോ പ്രോമോ സെന്‍റർ എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ
author img

By

Published : May 16, 2023, 10:21 AM IST

കൊച്ചി: മെട്രോ അധികൃതരുമായി ജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാൻ അവസരമൊരുക്കി കെ.എം.ആർ.എൽ. കൊച്ചി മെട്രോയുടെ പ്രചാരണ പരിപാടികൾ ശക്തമാക്കുക എന്ന ലക്ഷ്യവുമായി എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ മെട്രോ പ്രോമോ സെന്റർ പ്രവർത്തനം തുടങ്ങി. കൊച്ചി മെട്രോയുടെ വിവിധ ഓഫറുകൾ, യാത്രാ പാസ്സുകൾ എന്നിവ കൂടുതൽ ജനപ്രിയമാക്കുന്നതിനും മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനുള്ള സാധ്യതകൾ ജനങ്ങളിലേക്കെത്തിക്കുക എന്നതിലുമുൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.

കൊച്ചി മെട്രോയുടെ മാർക്കറ്റിംഗ്, പ്രചാരണ പരിപാടികൾ എന്നിവ മെട്രോ പ്രോമോ സെന്‍ററിന്‍റെ നിയന്ത്രണത്തിലായിരിക്കും. മൊബൈൽ ക്യൂ ആർ ടിക്കറ്റ്, കൊച്ചി വൺ കാർഡ്, വിവിധ ട്രിപ്പ് പാസ്സുകൾ, ഓഫറുകൾ, വിവിധ സ്കീമുകൾ, ഇളവുകൾ എന്നിവയെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് മെട്രോ പ്രൊമോ സെന്ററിൽ ബന്ധപ്പെടാം. എംജി റോഡ് മെട്രോ സ്റ്റേഷനിലെ അഞ്ചാം നിലയിലാണ് മെട്രോ പ്രൊമോ സെന്റർ ആരംഭിച്ചത്.

മൾട്ടിമോഡൽ ഇന്റഗ്രേഷന് വേണ്ടിയും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനും കസ്റ്റമർ കെയർ യൂണിറ്റ് നേതൃത്വം നൽകും. കൊച്ചി മെട്രോയെ ജനപ്രിയമാക്കാനുള്ള പദ്ധതികൾ പൊതുജനങ്ങൾക്ക് മെട്രോ പ്രോമോ സെന്റർ അധികൃതരെ അറിയിക്കാം. മികച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാനും മെട്രോ പ്രോമോ സെന്‍റർ പരിശ്രമിക്കും.

തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് മെട്രോ പ്രോമോ സെന്റർ പ്രവർത്തിക്കുക. രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചകളിലും അവധിയായിരിക്കും. metropromocentre@gmail.com എന്ന മെയിൽ വഴിയും 7736321888 എന്ന നമ്പറിലും അധികൃതരെ ബന്ധപ്പെടാവുന്നതാണ്. യാത്രക്കാരുടെ പരാതികൾ/പ്രശ്നങ്ങൾ എന്നിവ പരിഹാരത്തിനായി നിലവിൽ മുട്ടം യാർഡ് ആസ്ഥാനമായി കസ്റ്റമർ റിലേഷൻസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. യാത്ര സംബന്ധമായ പരാതികൾ അറിയിക്കുന്നതിന് പൊതുജനങ്ങൾക്ക് 1800 425 0355 എന്ന നമ്പറിൽ വിളിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.