ETV Bharat / state

വിവാദ കാർട്ടൂണിനെ പിന്തുണച്ച് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം

author img

By

Published : Jun 16, 2019, 4:31 PM IST

Updated : Jun 16, 2019, 5:50 PM IST

കാർട്ടൂണിനെ വിമർശിച്ച സഭാ നിലപാടിനെതിരെ കൊച്ചിയിൽ ബിഷപ് ഹൗസിന് മുമ്പിൽ കെസിആർഎം പ്രതിഷേധിച്ചു.

കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധം

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ കാർട്ടൂണിനെ പിന്തുണച്ച് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം (കെസിആർഎം). കാർട്ടൂണിനെ വിമർശിച്ച സഭാ നിലപാടിനെതിരെ കൊച്ചിയിൽ ബിഷപ് ഹൗസിന് മുമ്പിൽ കെസിആർഎം പ്രതിഷേധം സംഘടിപ്പിച്ചു. പുരസ്കാരം പിൻവലിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്‍റെ നീക്കം മെത്രാന്മാരുടെ വോട്ട് ബാങ്കിലുള്ള തെറ്റായ ധാരണ കൊണ്ടാണെന്ന് കെസിആർഎം ചെയർമാൻ ജോസഫ് വർഗീസ് പറഞ്ഞു.

വിവാദ കാർട്ടൂണിനെ പിന്തുണച്ച് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം

ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസിൽ ആദ്യം മുതൽ കെസിബിസി (കേരള കത്തോലിക് ബിഷപ് കൗൺസിൽ) സ്വീകരിച്ചത് തെറ്റായ സമീപനമാണ്. ബലാത്സംഗക്കേസിൽ ഫ്രാങ്കോയെ പ്രതി ചേർത്ത ഉടനെ പുറത്താക്കൽ നടപടി സ്വീകരിക്കണമായിരുന്നു. എന്നാൽ കേസ് അട്ടിമറിക്കാനാണ് മെത്രാന്മാർ ശ്രമിച്ചത്. അതേ പിന്തുണ തന്നെയാണ് കാർട്ടൂൺ വിഷയത്തിലും മെത്രാന്മാർ സ്വീകരിച്ചിരിക്കുന്നത്. കന്യാസ്ത്രീകൾ സമരം നടത്തിയത് മൂലമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യറായത്. വിശ്വാസികളുടെ വിമതവികാരത്തെ കാർട്ടൂൺ വ്രണപ്പെടുത്തുകയല്ല ഉൾക്കൊള്ളുകയാണ് ചെയ്തതെന്നും ജോസഫ് വർഗീസ് പറഞ്ഞു. പുരസ്കാരം പിൻവലിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധക്കാർ വിമര്‍ശിച്ചു.

Intro:

Body:ഫ്രാങ്കോ മുളയ്ക്കൽ കാർട്ടൂണിനെ പിന്തുണച്ച് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം. കാർട്ടൂണിനെതിരായ സഭാ നിലപാടിനെതിരെ കൊച്ചിയിൽ ബിഷപ്സ് ഹൗസിൽ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഫ്രാങ്കോ മുളയ്ക്കൽ കാർട്ടൂണിനു പ്രഖ്യാപിച്ച, കേരള ലളിതകലാ അക്കാദമി അവാർഡ് പിൻവലിക്കാൻ ഇടതുപക്ഷ സർക്കാർ നീക്കമാരംഭിച്ചത് മെത്രാന്മാരുടെ വോട്ട് ബാങ്കിൽ ഉള്ള തെറ്റായ ധാരണ കൊണ്ടാണെന്ന് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം ചെയർമാൻ ജോസഫ് വർഗീസ് പറഞ്ഞു

( ബൈറ്റ)

ഫ്രാങ്കോയുടെ ബലാത്സംഗക്കേസിൽ ആദ്യം മുതൽ കെ. സി. ബി. സി സ്വീകരിച്ചത് തെറ്റായ സമീപനമാണ് . ബലാത്സംഗക്കേസിൽ പ്രതിയായ ഉടൻതന്നെ ഫ്രാങ്കോയെ പുറത്താക്കേണ്ടതായിരുന്നു, എന്നാൽ കേസ് അട്ടിമറിക്കാനാണ് മെത്രാന്മാർ ശ്രമിച്ചത്. അതേ പിന്തുണ തന്നെയാണ് കാർട്ടൂൺ വിഷയത്തിലും മെത്രാന്മാർ സ്വീകരിച്ചത് . കന്യാസ്ത്രീകൾ നടത്തിയ സമരം മൂലം മാത്രമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത് .കാർട്ടൂൺ വിശ്വാസികളുടെ വിമതവികാരം വ്രണപ്പെടുത്തി കയല്ല ഉൾക്കൊള്ളുകയാണ് ചെയ്തതെന്നും ജോസഫ് പറഞ്ഞു. അവാർഡ് പിൻവലിക്കാൻ തയ്യാറാവുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചു. ബിഷപ്പ്ഹൗസിനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിന് കെ.സി.ആർ.എം നേതാക്കൾ നേതൃത്വം നൽകി നൽകി.

Etv bharat
kochi

Conclusion:
Last Updated : Jun 16, 2019, 5:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.