ETV Bharat / state

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് തിരിച്ചടി; പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം തടഞ്ഞ് കോടതി

സ്ഥലം മാറ്റം ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ലക്ഷദ്വീപ് ഭരണകൂടം വിശദീകരണം നൽകണമെന്നും ഹൈക്കോടതി.

Lakshdweep issue  lakshadweep administration  highcourt against lakshadweep administration  ലക്ഷദ്വീപ് വാർത്ത  ലക്ഷദ്വീപ് ഭരണകൂടം  ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഹൈക്കോടതി
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന് തിരിച്ചടി
author img

By

Published : May 25, 2021, 12:00 PM IST

എറണാകുളം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് തിരിച്ചടി. ലക്ഷദ്വീപിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് കോടതി സ്റ്റേ ചെയ്‌തത്. അഡ്‌മിനിസ്ട്രേഷന്‍റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്‌തംഭിപ്പിച്ചുവെന്നും ഹൈക്കോടതി വിലയിരുത്തി. സ്ഥലം മാറ്റം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൂടുതൽ വായനയ്ക്ക്: ലക്ഷദ്വീപിനെ മാറ്റിയെഴുതാൻ കേന്ദ്രം; പ്രതിഷേധവുമായി പൊതുസമൂഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.