ETV Bharat / state

കുപ്പിവെള്ളത്തിൻ്റെ വില കുറച്ച ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ - കുപ്പിവെള്ളത്തിൻ്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കുപ്പിവെള്ളത്തിന്‍റെ വില 20 രൂപയിൽ നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്.

High Court stayed bottled drinking water price reduction  കുപ്പിവെള്ളത്തിൻ്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു  Drinking water price reduction order stayed
കുപ്പിവെള്ളത്തിൻ്റെ വില കുറച്ച ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
author img

By

Published : Dec 15, 2021, 3:37 PM IST

എറണാകുളം: കുപ്പിവെള്ളത്തിൻ്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 20 രൂപയിൽ നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ് കോടതി തടഞ്ഞത്. കുപ്പിവെള്ള നിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്.

കുപ്പി വെള്ളത്തെ അവശ്യ സാധന പട്ടികയിൽ ഉൾപ്പെടുത്തി അവശ്യസാധന നിയമപ്രകാരമാണ് സർക്കാർ വില കുറച്ചത്. എന്നാൽ പാക്കേജ്‌ഡ് കമോഡിറ്റീസ് കേന്ദ്ര സർക്കാരിൻ്റെ പരിധിയിലാണ് വരുന്നതെന്നും സംസ്ഥാന സർക്കാരിന് ഇടപെടാൻ അധികാരമില്ലന്നായിരുന്നു ഹർജിക്കാരുടെ വാദം.

also read: Gender neutral uniform: ഇത് ഞങ്ങളുടെ അവകാശം, വ്യത്യാസത്തിന്‍റെ അതിര്‍ വരമ്പ് ഭേദിച്ച്, ചരിത്രം കുറിച്ച് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്

തങ്ങളെ കേൾക്കാതെയും ഉൽപ്പാദന ചെലവ് പരിഗണിക്കാതെയുമാണ് സർക്കാർ വില കുറച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ നടപടി സ്റ്റേ ചെയ്ത കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.