കൊച്ചി: ഭൂതകാലത്തിന്‍റെ തിരുശേഷിപ്പുകളായല്ല, ഭാവിയെ മുൻനിർത്തിയാണ് റോഡുകൾ നിർമിക്കേണ്ടതെന്ന് സർക്കാരിനോട് ഹൈക്കോടതി (KERALA HIGH COURT). സാമ്പത്തിക ഞെരുക്കം കാരണം റോഡ് വീതി കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ (KERALA GOVERNMENT) നിർമാണ പദ്ധതിയെ വിമര്‍ശിച്ച കോടതി പദ്ധതി പുനഃപരിശോധിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ റോഡിന്‍റെ വീതി കുറയ്ക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി ഒരു കാരണമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ROAD CONSTRUCTION വർധിച്ചു വരുന്ന വാഹന ഗതാഗതവും അപകടസാധ്യതകളും കണക്കിലെടുത്ത്, ഭാവിയിൽ കണ്ണുവെച്ച് റോഡുകൾ നിർമ്മിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാവിയിലേക്കാണോ അതോ ഭൂതകാലത്തിന്‍റെ തിരുശേഷിപ്പായിട്ടാണോ റോഡുകൾ നിർമിക്കേണ്ടത് എന്ന് സർക്കാർ പരിഗണിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന 12-16 മീറ്റർ വീതി 8-10 മീറ്ററായി കുറയ്ക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ പ്ലീഡർ നടത്തിയ നിരീക്ഷണങ്ങളിൽ പ്രത്യേക നിർദേശങ്ങൾ സ്വീകരിക്കാൻ കോടതി ആവശ്യപ്പെടുകയും വിഷയം ഡിസംബർ 14 ന് പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്‌തു.
ALSO READ: അവര്‍ പോയിട്ടേ താഴേയിറങ്ങൂ...വാക്സിനെടുക്കാതിരിക്കാൻ അപ്പൂപ്പൻ പുരപ്പുറത്ത്: വീഡിയോ കാണാം