ETV Bharat / state

കനത്ത മഴ; ചെല്ലാനത്ത് വീണ്ടും കടലാക്രമണം രൂക്ഷം

author img

By

Published : May 14, 2021, 3:13 PM IST

Updated : May 14, 2021, 3:42 PM IST

ജില്ലാ,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി

Heavy rain  Ernakulam district  ചെല്ലാനത്ത് വീണ്ടും കടലാക്രമണം  എസ് സുഹാസ്  ദുരിതാശ്വാസ ക്യാമ്പുകൾ  ഡൊമിസിലറി കെയര്‍ സെന്‍റർ  Domicilery Care Center
കനത്ത മഴ; ചെല്ലാനത്ത് വീണ്ടും കടലാക്രമണം രൂക്ഷം

എറണാകുളം: മഴ ശക്തമായതോടെ എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ ചെല്ലാനത്ത് വീണ്ടും കടലാക്രമണം രൂക്ഷം. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവർത്തങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. കൂടാതെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്‌.

മേഖലയിൽ കൊവിഡ് വ്യാപനവും രൂക്ഷമാണ്. പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എന്നാൽ ജില്ലാ ഭരണകൂടം സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാകുന്നില്ല. കൊവിഡ് സാഹചര്യത്തിൽ ക്യാമ്പുകൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. പൊലീസും ഫയർഫോഴ്സും ചേർന്ന് അപകട മേഖലയിൽ നിന്നുള്ളവരെ നിർബന്ധിച്ച് മാറ്റുകയാണ്.

ജില്ലാ ഭരണകൂടം ഇരുപത് ദുരിതാശ്വാസ ക്യാമ്പുകളാണ്‌ നിലവിൽ സജ്ജമാക്കിയിട്ടുള്ളത്‌. എൻ.ഡി.ആർ.എഫ് സംഘവും ചെല്ലാനത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഓരോ താലൂക്കുകളിലെയും സ്ഥിതിഗതികൾ വിലയിരുത്തി സമയോചിതമായ ഇടപെടലുകൾ നടത്താൻ ഡെപ്യൂട്ടി കലക്ടർമാർക്ക് ജില്ലാ കലക്ടര്‍ എസ് സുഹാസ് നിർദേശം നൽകിയിട്ടുണ്ട്‌. ഇതെത്തുടര്‍ന്ന് ജില്ലാ,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. വെള്ളപ്പൊക്കമുണ്ടായാൽ ഏറ്റവുമധികം ബാധിക്കുക ചെല്ലാനം, കൊച്ചി കോർപ്പറേഷൻ, പറവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങളെയാണ്.

അതേസമയം ജില്ലയിൽ ഡൊമിസിലറി കെയര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനവും സജ്ജമാണ്. മുവാറ്റുപുഴ, കോതമംഗലം മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നേരത്തെ തന്നെ നടപടി തുടങ്ങിയിരുന്നു. മത്സ്യ ബന്ധനത്തിന് പോയിട്ടുള്ള എല്ലാ ബോട്ടുകളോടും തിരിച്ചെത്താൻ നിർദേശിച്ചിട്ടുണ്ട്. തിരിച്ചെത്താത്ത ബോട്ടുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകി. ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. മഴ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. അതിനാല്‍ പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Last Updated : May 14, 2021, 3:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.