എറണാകുളം : ഹലാൽ ശർക്കര വിവാദത്തിൽ(halal jaggery controversy) ഭക്ഷ്യസുരക്ഷ വകുപ്പിനോട്(Kerala food safety department) വിശദീകരണം തേടി ഹൈക്കോടതി(kerala high court). ഭക്ഷ്യസുരക്ഷ വകുപ്പ് കമ്മിഷണറാണ് മറുപടി നല്‍കേണ്ടത്. ശബരിമലയിൽ പ്രസാദ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നു എന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഗുണനിലവാരം ഉറപ്പാക്കിയുള്ള ശര്‍ക്കരയാണ് അപ്പം, അരവണ നിര്‍മാണത്തിനായി സന്നിധാനത്തേയ്ക്ക് അയയ്ക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴില്‍ ഗുണനിലവാര പരിശോധന നടത്തി വരുന്നതായും സർക്കാർ വ്യക്തമാക്കി.
Also read: Halal controversy | ആര്‍.എസ്.എസിന്‍റെ ശ്രമം മത ഭിന്നത ഉണ്ടാക്കാൻ: കോടിയേരി
കൊവിഡ് സാഹചര്യത്തിൽ 2019-2020 കാലഘട്ടത്തിലെ ശര്‍ക്കര ഉപയോഗിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് അവ ലേലം ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ 2020-2021 കാലഘട്ടത്തിലെ ശര്‍ക്കരയാണ് അപ്പം അരവണ നിര്‍മാണത്തിനുപയോഗിക്കുന്നത്.
ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ശർക്കര സംഭരിച്ചിട്ടില്ലെന്നും ഉപയോഗിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.