എറണാകുളം: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എറണാകുളം ഉപജില്ല ജേതാക്കളായി. 872 പോയിന്‍റ് നേടി ആലുവയുടെ കുത്തക തകർത്താണ് എറണാകുളം ഉപജില്ല ജേതാക്കളായത്. 819 പോയിൻറ് നേടി ആതിഥേയരായ പെരുമ്പാവൂരും നിലവിലെ ചാമ്പ്യന്മാരായ ആലുവ യും രണ്ടാംസ്ഥാനം കരസ്ഥമാക്കി. 758 പോയിന്‍റുള്ള പറവൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്. അറബിക് കലോത്സവത്തിൽ 89 പോയന്‍റോടെ പെരുമ്പാവൂർ ഉപജില്ലയാണ് മുന്നില്‍.
സ്‌കൂള്‍ തലത്തില്‍ 162.5 പോയന്‍റോടെ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസാണ് മുന്നിലെത്തിയത്. യുപി വിഭാഗത്തിൽ ആലുവ 70 പോയന്‍റും എച്ച്.എസ് വിഭാഗത്തില്‍ ആലുവയും നോർത്ത് പറവൂരും 87 പോയൻറ് വീതവുമാണ് പങ്കിട്ടത്. കലോല്‍സവം സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായി. സമാപന സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമ സീരിയൽ താരം കുമാരി നീരജ മുഖ്യ അതിഥി ആയിരുന്നു.