എറണാകുളം: കൊച്ചിയിൽ മൂന്നാം ക്ലാസുകാരനോട് സഹോദരീ ഭർത്താവിന്‍റെ ക്രൂരത. തൈക്കൂടത്താണ് എട്ട് വയസുകാരന്‍റെ കാലിൽ തേപ്പ് പെട്ടിയും ചൂടാക്കിയ ചട്ടുകവും വച്ച് പൊള്ളിച്ചത്. സംഭവത്തില്‍ അങ്കമാലി സ്വദേശിയായ പ്രിൻസിനെ മരട് പൊലീസ് അറസ്റ്റ് ചെയ്‌തു.
കടയിൽ പോയി വരാൻ വൈകിയതിനാണ് പീഡനം. ഇയാൾ പതിവായി ഉപദ്രവിക്കുമെന്ന് കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സംഭവം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. അമ്മ, അച്ഛൻ, സഹോദരി എന്നിവർക്ക് ഒപ്പമാണ് കുട്ടി താമസിക്കുന്നത്. കുട്ടിയുടെ വീട്ടിൽ പ്രതി താമസം തുടങ്ങിയതോടെയാണ് ശാരീരിക ഉപദ്രവം തുടങ്ങിയത്. ഉപദ്രവം തടയാൻ കുട്ടിയുടെ രോഗിയായ അച്ഛനോ അമ്മയ്‌ക്കോ കഴിഞ്ഞിരുന്നില്ല.