എറണാകുളം: ലോ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാലന്‍ന്‌റൈന്‍സ് ഡേ പരിപാടി അലങ്കോലപ്പെടുത്തിയെന്നാരോപിച്ചാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്.
ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ എറണാകുളം ഇന്ദിരാ ഗാന്ധി ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കും ഉപയോഗിച്ച് മര്‍ദിച്ചെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. എന്നാല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പുറത്ത് നിന്ന് ആളെയിറക്കി സംഘര്‍ഷം ഉണ്ടാക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
വാലന്‍ന്‌റൈന്‍സ് ഡേയോടനബന്ധിച്ച് കെഎസ്‌യു തീറ്റ മത്സരവും എസ്എഫ്‌ഐ കോളജ് യൂണിയന്‍റെ പേരില്‍ ഫുട്‌ബോള്‍ ഗോളടി മത്സരവും സംഘടിപ്പിച്ചു. പരിപാടികളെല്ലാം ഓരേ സമയം വന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.