ആലപ്പുഴ: കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാൻ ബിഡിജെഎസ് സുഭാഷ് വാസു വിഭാഗത്തിന്‍റെ തീരുമാനം. മങ്കൊമ്പിൽ നടന്ന ബിഡിജെഎസ് വിമത വിഭാഗത്തിന്‍റെ യോഗത്തിന് ശേഷമാണ് സുഭാഷ് വാസു തീരുമാനം അറിയിച്ചത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പോടെ വെള്ളാപ്പള്ളി കുടുംബത്തിന്‍റെ കപട രാഷ്ട്രീയം അവസാനിക്കും. തുഷാർ വെള്ളാപ്പള്ളി കണ്ടെത്തിയ സ്ഥാനാർഥികൾ യോഗ്യരല്ലെന്നും എൻഡിഎയെ വീണ്ടും ചതിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി കുടുംബം നടത്തുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. തങ്ങൾ എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും സുഭാഷ് വാസു വ്യക്തമാക്കി.
കുട്ടനാട്ടില്‍ ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് സുഭാഷ് വാസു - ബിഡിജെഎസ്
മങ്കൊമ്പിൽ നടന്ന ബിഡിജെഎസ് വിമത വിഭാഗത്തിന്‍റെ യോഗത്തിന് ശേഷമാണ് സുഭാഷ് വാസു സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനം അറിയിച്ചത്