ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂർ മണ്ഡലത്തില്‍ 39 പ്രശ്‌നബാധിത ബൂത്തുകൾ. ഇതില്‍ മൂന്ന് ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരുടെ സേവനവും 36 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ നീരിക്ഷണത്തിനായി കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്.
മണ്ഡലത്തില്‍ 36 മാതൃകാ പോളിങ് ബൂത്തുകളും ഒരു വനിതാ സൗഹൃദ പോളിങ് ബൂത്തും ഒരുക്കിയിട്ടുണ്ട്. മാതൃകാ പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും പ്രദേശത്തിന്റെ മാപ്പുമുണ്ടാകും. ഹെല്‍പ്പ് ഡെസ്‌കും വിശ്രമിക്കാന്‍ പന്തല്‍, വോട്ടര്‍മാര്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങളും സജ്ജമാക്കും. 864 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.