ETV Bharat / state

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; പ്രത്യക്ഷ സമരവുമായി മുസ്‌ലിം ലീഗ് - collector

ജൂലൈ 26നാണ് ആലപ്പുഴ ജില്ല കലക്‌ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റത്. ചുമതലയേല്‍ക്കുന്നതിന്‌ എതിരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം  സമരവുമായി മുസ്‌ലിം ലീഗ്  muslim League protests against Sriram Venkitaraman  muslim League protests  Sriram Venkitaraman  collector  ആലപ്പുഴ ജില്ലാ കലക്‌ടര്‍
പ്രത്യക്ഷ സമരവുമായി മുസ്‌ലിം ലീഗ്
author img

By

Published : Jul 29, 2022, 5:00 PM IST

ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി മുസ്‌ലിം ലീഗ്. ആലപ്പുഴ കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ല പ്രസിഡന്‍റ് എ.എം നസീർ പ്രതിഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു.

പ്രത്യക്ഷ സമരവുമായി മുസ്‌ലിം ലീഗ്

കളങ്കിതനായ വ്യക്തിക്ക് കലക്‌ടര്‍ പദവി നല്‍കുന്നത് ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തുമെന്നും വെങ്കിട്ടരാമനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും എം.എം നസീര്‍ ആവശ്യപ്പെട്ടു. ഈ വിഷയം മുൻനിർത്തി സർക്കാരിനെ സമീപിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം തയ്യാറെടുക്കുകയാണെന്നാണ് ലഭ്യമായ സൂചന.

അതേസമയം ഇന്ന് (29.07.2022) വൈകിട്ട് കലക്‌ടറുടെ നേതൃത്വത്തില്‍ നടക്കുന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ യോഗം മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു. കലക്‌ടര്‍ പങ്കെടുക്കുന്ന ഒരു യോഗത്തിലും പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ് നേതൃത്വം.

also read: ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം ഔദ്യോഗിക നടപടികളുടെ ഭാഗമായി: മാധ്യമം വിഷയത്തിൽ ജലീലിനെ തള്ളി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.