ETV Bharat / state

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം - പിണറായി വിജയൻ വാർത്തകൾ

സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ലെന്നാണ് സൂചന

Kerala Assembly election 2021  CPM Election news  Pinarayi Vijayan news  Alappuzha cpm meeting news  കേരള നിയമസഭ തെരഞ്ഞെടുപ്പ് വാർത്തകൾ  സിപിഎം തെരഞ്ഞെടുപ്പ് വാർത്തകൾ  പിണറായി വിജയൻ വാർത്തകൾ  ആലപ്പുഴ സിപിഎം യോഗം വാർത്ത
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ പിണറായിയുടെ സാനിധ്യത്തിൽ യോഗം
author img

By

Published : Feb 8, 2021, 8:48 PM IST

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാനിധ്യത്തിൽ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. കോട്ടയം ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്ത ശേഷമാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തിയത്.

നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെല്ലാം യോഗം വിലയിരുത്തി. ഇടത് മുന്നണി ജാഥയുടെ വിശദാംശങ്ങളും, നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളും ചർച്ച ചെയ്‌തു. പഞ്ചായത്ത്, മുനിസിപ്പൽ തെരെഞ്ഞടുപ്പിലുണ്ടായ ആധിപത്യം നിലനിർത്താനും, പോരായ്‌മകൾ പരിഹരിക്കാനും ആവശ്യമായ നിർദേശങ്ങൾ പിണറായി യോഗത്തിൽ അവതരിപ്പിച്ചു. സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ ഉണ്ടായില്ലെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.