ETV Bharat / state

കുട്ടനാട്ടിൽ വീണ്ടും മടവീഴ്‌ച; ഒരു വീട് പൂർണമായും തകർന്നു - കുട്ടനാട്ടിൽ മടവീഴ്‌ച

കുട്ടനാട്ടിൽ മടവീഴ്‌ചയുണ്ടായി വീട് തകർന്നു. മുപ്പത്തഞ്ചിൽചിറ ജയന്‍റെ വീടാണ് തകർന്നത്.

KUTTANAD CHAMBAKKULAM MADAVEEZCHA  KUTTANAD latest news  alappuzha rain news  കുട്ടനാട്ടിൽ വീണ്ടും മടവീഴ്‌ച  ചമ്പക്കുളത്ത് മടവീഴ്‌ച  house collapsed in kuttanad because of madaveezcha  കുട്ടനാട് മഴ വാർത്ത  heavy rain at kerala  CHAMBAKKULAM MADAVEEZCHA house collapsed
കുട്ടനാട്ടിൽ വീണ്ടും മടവീഴ്‌ച; ഒരു വീട് പൂർണമായും തകർന്നു
author img

By

Published : Aug 7, 2022, 2:55 PM IST

Updated : Aug 7, 2022, 4:52 PM IST

ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മടവീണു. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ഇന്ന് (07.08.2022) പുലർച്ചെ മടവീണത്. മടവീഴ്‌ചയുണ്ടായ ഭാഗത്ത് പാടത്തിന്‍റെ പുറംബണ്ടിൽ താമസിക്കുന്ന മുപ്പത്തഞ്ചിൽചിറ ജയന്‍റെ വീട് തകർന്നു.

കുട്ടനാട്ടിൽ മടവീണ് വെള്ളം പുറത്തേക്കൊഴുകുന്നു

കഴിഞ്ഞ ദിവസം മടവീണ ചെമ്പടി- ചക്കങ്കരി പാടത്തിന്‍റെ സമീപത്തുള്ള പാടശേഖരമാണ് ഇത്. മടവീഴ്‌ച മൂലം വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നത് വലിയ ആശങ്കയാണ് പ്രദേശവാസികളിൽ ഉണ്ടാക്കുന്നത്. സംഭവസ്ഥലം ജലസേചന, കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. തുടർന്നാവും മട കെട്ടുവാനുള്ള നടപടികൾ ആരംഭിക്കുക.

ALSO READ: കരകവിഞ്ഞ് പമ്പ, തോരാമഴയിൽ മുങ്ങി കുട്ടനാട്; ക്യാമ്പുകൾ തുടങ്ങി, 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

Last Updated : Aug 7, 2022, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.