ETV Bharat / state

കരുവാറ്റ സഹകരണ സംഘത്തിൽ വൻ കവർച്ച; നാലരക്കിലോ സ്വർണവും നാലരലക്ഷം രൂപയും നഷ്ടപ്പെട്ടു - നാലരക്കിലോ സ്വർണവും നാലരലക്ഷം രൂപയും നഷ്ടപ്പെട്ടു

നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം സൊ​സൈ​റ്റി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. സംഘം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് ഹരിപ്പാട് പൊലീ​സ് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

കരുവാറ്റ സഹകരണ സംഘത്തിൽ വൻ കവർച്ച  നാലരക്കിലോ സ്വർണവും നാലരലക്ഷം രൂപയും നഷ്ടപ്പെട്ടു  KARUVATTA_COOPERATIVE_BANK_THEFT'
കവർച്ച
author img

By

Published : Sep 4, 2020, 7:16 AM IST

ആലപ്പുഴ: കരുവാറ്റയിലെ സര്‍വ്വീസ് സഹകരണ സംഘത്തില്‍ വന്‍ കവര്‍ച്ച. ലോക്കര്‍ തകര്‍ത്ത് നാലരക്കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് കവര്‍ന്നത്. നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം സൊ​സൈ​റ്റി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. സംഘം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് ഹരിപ്പാട് പൊലീ​സ് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഓണ അവധിയെത്തുടർന്ന് ആഗസ്റ്റ് 27ന് വൈകുന്നേരമാണ് ബാങ്ക് പൂട്ടിയത്. പിന്നീട് അവധിക്ക് ശേഷം സെക്രട്ടറി വന്നപ്പോഴാണ് ബാങ്കിന്‍റെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി ബോധ്യമായത്. ബാങ്കിനന്‍റെ മുന്നിലെ ജനൽ അഴികൾ മുറിച്ചുമാറ്റിയാണ് കവർച്ചാ സംഘം ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് സ്‌ട്രോങ് റൂം തുറന്നത് എന്നതും വ്യക്തമായി. സിസിടിവി ഹാർഡ് ഡിസ്‌ക്കുകളും കമ്പ്യൂട്ടറുകളും ഉൾപ്പടെയുള്ളവ മോഷ്ടാക്കൾ കവർന്നിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്‍റ് വെളിപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ചയെത്തുടർന്ന് വിരലടയാള വിദഗ്ധരും പൊലീസ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.