ആലപ്പുഴ : ജപ്പാൻ കുടിവെള്ള പൈപ്പ് തകർന്നതിനെ തുടര്‍ന്ന് ദുരിതത്തിലായി പ്രദേശവാസികള്‍. ചേർത്തല - അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മലബാർ സിമന്‍റ് കമ്പനിയ്ക്ക് വടക്ക് ഭാഗത്താണ് കുടിവെള്ളത്തിന്‍റെ പൈപ്പ് തകർന്നത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ALSO READ: സ്ഥാനാർഥിയാകാൻ കോഴ ; പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്
വെള്ളം റോഡിലും, സമീപ പ്രദേശങ്ങളിലും നിറഞ്ഞതോടെ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും പ്രതിസന്ധിയിലായി. അടിവശത്തെ മണ്ണ് വെള്ളത്തിന്‍റെ ശക്തിയിൽ പുറത്തേക്ക് ഒഴുകുന്നതിനാൽ റോഡ് താഴേക്ക് ഇരുന്നുപോകാനുള്ള സാധ്യത ഏറെയാണ്. മക്കേക്കടവിൽ നിന്നും ചേർത്തല നഗരസഭയുടെയും, താലൂക്കിന്‍റെയും വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.