ETV Bharat / state

വാനിന്‍റെ ഗ്ലാസിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം - വാനിന്‍റെ ഗ്ലാസിൽ തല കുരുങ്ങി

വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Four year old dies in Alappuzh  നാലു വയസുകാരന് ദാരുണാന്ത്യം  വാനിന്‍റെ ഗ്ലാസിൽ തല കുരുങ്ങി  alappuzha accident
വാനിന്‍റെ ഗ്ലാസിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം
author img

By

Published : Oct 13, 2021, 8:27 PM IST

ആലപ്പുഴ: വാനിന്‍റെ വാതിൽ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. പുന്നപ്ര വണ്ടാനം സ്വദേശികളായ അൽത്താഫ് - അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് മരിച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

ഡ്രൈവർ ഭാഗത്തെ വീലിൽ ചവിട്ടി കാൽ തെന്നിയ കുട്ടിയുടെ തല പാതി താഴ്ത്തിയ ഗ്ലാസിനിടയിൽ കുരുങ്ങുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ അൽ ഹനാനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.