ETV Bharat / state

പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാതെ കുടുംബങ്ങൾ - പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാതെ കുടുംബങ്ങൾ

കുട്ടികളുടെ പഠനം പോലും ഏറെ പ്രയാസപ്പെട്ടാണ് നടക്കുന്നതെന്ന് രക്ഷിതാക്കൾ.

പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാതെ കുടുംബങ്ങൾ
author img

By

Published : Sep 21, 2019, 10:16 PM IST

Updated : Sep 21, 2019, 11:31 PM IST

പത്തനംതിട്ട: കഴിഞ്ഞ വർഷമുണ്ടായ പ്രളയ ദുരന്തത്തിനിരയായ രണ്ട് കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത് റോഡരികിലെ ഷെഡിലും പാണ്ടനാട് ഹോമിയോ ആശുപത്രിയുടെ മുകളിലുമായി. വയോധികയടക്കം നാല് സ്‌ത്രീകളും പുരുഷന്‍മാരും ഏറെ പ്രയാസപ്പെട്ടാണ് ജിവിതം തള്ളിനീക്കുന്നത്. ദുരിതാശ്വാസമായി 15000 രൂപ മാത്രമാണ് കിട്ടിയിട്ടുള്ളത് ഇവർ പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ ദിവസങ്ങൾ തള്ളിനീക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഏറെ ദുരിതം അനുഭവിച്ച പ്രദേശമാണ് പാണ്ടനാട്.

Intro:പത്തനംതിട്ട ചെങ്ങന്നൂർ പാതയിലെ ചീറിപ്പായുന്ന വാഹനങ്ങളെ മറികടക്കാൻ പാടുപെടുകയാണ് ഈ വീട്ടമ്മമാർ. പ്രളയം ബാധിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഓമനയും മഞ്ജുവും ജീവിക്കുന്നത് റോഡിന്റെ വശത്തായുള്ള ആശുപത്രി കെട്ടിടത്തിന് മൂകളിലും ടാർപ്പാളിന് ഷീറ്റു കൊണ്ട് മറച്ച് ഷെഡിനുള്ളിലുമാണ്.

Body:പാണ്ടനാട് ഹോമിയോ ആശുപത്രിയുടെ മുകളിൽ താമസിക്കുന്ന ഈ രണ്ട് കുടുംബങ്ങളുടേയും കാര്യം കഷ്ടമാണ്. 84 കാരിയും പെൺകുട്ടികൾ അടക്കം നാല് സ്ത്രീകളും പുരുഷന്മാരും ശൗചാലയം പോലുമില്ലാതെ ഇവിടെ താമസിക്കുന്നു. ദുരിതാശ്വാസമായി 15000 രൂപ മാത്രമാണ് കിട്ടിയിട്ടുള്ളത് ഇവർ പറയുന്നു.

മാസങ്ങളായി ദിവസവും ആശുപത്രിക്ക് മുകളിൽ കയറി ഇറങ്ങുന്ന ഇവർക്ക് വലിയൊരു വ്യായാമം ആയിരിക്കുകയാണ് ഈ ജീവിതം.വീട്ടുസാധനങ്ങളും തുണി കഴുകി വിരിക്കുന്നതും കുട്ടികളുടെ പുസ്തകങ്ങൾ കൂട്ടിയിരിക്കുന്നതും ഇവിടെത്തന്നെയാണ് .മാത്രമല്ല പാചകം ആശുപത്രിക്ക് മുകളിലും ഈ ഷെഡിനുള്ളിലായിട്ടുമാണ്.

ഈ ജീവിതങ്ങൾക്കിന്ന് കൂട്ടായി കൂട്ടിലിട്ട ഈ തത്തയും താറാവും മാത്രമാണുള്ളത്. സുമനസുകളായ ആരേലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ബൈറ്റ്
മഞ്ജു
ഓമന ( ഷെഡിന് മുന്നിൽ നിൽക്കുന്നത് )

Conclusion:
Last Updated : Sep 21, 2019, 11:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.