ETV Bharat / state

കോട്ടകെട്ടി യു.ഡി.എഫ്, പൊളിക്കാൻ എൽ.ഡി.എഫ്; മാവേലിക്കരയുടെ മനസ് ആർക്കൊപ്പം?

author img

By

Published : Mar 29, 2019, 7:19 PM IST

Updated : Mar 29, 2019, 8:11 PM IST

യു.ഡി.എഫിന്‍റെ ഉറച്ചകോട്ടകളിൽ ഒന്നാണ് മാവേലിക്കര മണ്ഡലം. 1962 മുതൽ 2014 വരെ നടന്ന 14 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ 10 ലും മാവേലിക്കര കോണ്‍ഗ്രസിനൊപ്പം നിന്നു. മണ്ഡലത്തിൽ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പോരിനിറങ്ങുമ്പോള്‍ , യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ എൽ.ഡി.എഫ് , എൻ.ഡി.എ മുന്നണികള്‍ക്ക് ആകുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

മാവേലിക്കര ലോക്സഭാ മണ്ഡലം

കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോക്സഭാ നിയോജകമണ്ഡലം.ലോക്സഭാ തെരഞ്ഞെടുപ്പിൽ വലതിനോടുംനിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനോടും കൂറ് പുലർത്തുന്ന രീതിയാണ് പൊതുവേ മണ്ഡലത്തിനുള്ളത്.

മാവേലിക്കര ലോക്സഭയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറെണ്ണവുംഇടത് മുന്നണിക്കൊപ്പമാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥിതി വ്യത്യസ്ഥമാണ്.1962 മുതൽ 2014 വരെ നടന്ന 14 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍10 ലുംജയിച്ചു കയറിയത് കോണ്‍ഗ്രസാണ്. യു.ഡി.എഫിന്‍റെതുടർച്ചയായ വിജയങ്ങൾ അവസാനിപ്പിച്ച് അവസാനമായി മണ്ഡലം ഇടത് മുന്നണി സ്വന്തമാക്കിയത് 2004 ല്‍ ആണ്.

ELECTION 2019  mavelikkara constituency  lok sabha election 2019  മാവേലിക്കര ലോക്സഭാ മണ്ഡലം  ലോക്സഭാ ഇലക്ഷൻ 2019
മാവേലിക്കര ലോക്സഭാ മണ്ഡലം 2014 വോട്ട് നില

യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയെ പരാജയപെടുത്തിഇടതു മുന്നണി സ്ഥാനാർത്ഥി സി.എസ്. സുജാത മണ്ഡലം എൽ.ഡി.എഫി നൊപ്പം നിർത്തി. 2008 ലെ മണ്ഡല പുന:ക്രമീകരണത്തിന് ശേഷം മാവേലിക്കര യു.ഡി.എഫ് വീണ്ടും തിരിച്ചു പിടിച്ചു. 2009 ലും 2014 ലും യു.ഡി. എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷാണ് മണ്ഡലത്തിൽ വിജയക്കൊടിപാറിച്ചത്. എന്നാൽ 48,048 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 2009 ൽ വിജയിച്ച യു.ഡി.എഫിന് 2014 ല്‍ ഭൂരിപക്ഷം 32,737 ആയി കുറഞ്ഞു. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടഎൽ.ഡി.എഫ് സ്ഥാനാർഥി ചെങ്ങറ സുരേന്ദ്രന് 3,69,695 വോട്ടുകളാണ് 2014 ൽ നേടാനായത്. ബിജെപിയുടെ പി.സുധീർ 79,743 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായി.

പ്രളയം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട കുട്ടനാടും ചെങ്ങന്നൂരുംമാവേലിക്കര മണ്ഡലത്തിലാണ്.അതുകൊണ്ട്തന്നെ പ്രളയാനന്തര പുനർ നിർമാണങ്ങൾ തന്നെയാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. സാമുദായിക ഘടകങ്ങൾക്ക് സ്വാധീന മേഖലകൾ ഉള്ള മണ്ഡലത്തിൽ ശബരിമല വിഷയവും ചര്‍ച്ചാ വിഷയമായേക്കും.

യു.ഡി.എഫ്.

തുടർച്ചയായി രണ്ട് തവണ മണ്ഡലം കീഴടക്കിയ കൊടിക്കുന്നിൽ സുരേഷിന്തന്നെയാണ്യു.ഡി.എഫ് ഇത്തവണയും അവസരം നൽകിയിരിക്കുന്നത്.മൂന്നാം വട്ടവും വലത് കോട്ട ഇളക്കം തട്ടാതെ സൂക്ഷിക്കാൻ കൊടിക്കുന്നിൽ സുരേഷിനാകും എന്നുതന്നെ യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.കേന്ദ്ര സഹമന്ത്രി ആയിരുന്നപ്പോൾ വേതനം ഉറപ്പിക്കാനുംഇ.എസ്.ഐ. ആനുകൂല്യം നൽകുന്നതിനുംഎടുത്ത തീരുമാനങ്ങള്‍ കൊടിക്കുന്നിലിന് പ്രീതി നേടികൊടുക്കുന്നു. മണ്ഡലവുമായുള്ള ബന്ധവും എന്‍എസ്എസുമായുള്ള അടുപ്പവും കൊടിക്കുന്നിലിന് അനുകൂല ഘടകങ്ങളാണ്.എന്നാൽ 2009 ലെ ഭൂരിപക്ഷത്തിൽ 2014 ല്‍ ഇടിവ് വന്നത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.

എൽ.ഡി.എഫ്

ഏഴ് നിയസഭ മണ്ഡലങ്ങളിൽ ആറെണ്ണവും കൈവശമുള്ള എൽ.ഡി.എഫിന് ഇത്തവണ മാവേലിക്കരയിലേത് അഭിമാന പോരാട്ടം കൂടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന്‍റെകോട്ടയായി മാറുന്ന മണ്ഡലം ഏത് വിധേനെയും തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യമാണ് എൽ.ഡി.എഫിന് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ സിറ്റിംഗ് എം.എൽ.എ ആയ ചിറ്റയം ഗോപകുമാറാണ് മാവേലിക്കരയിൽ ഇടതിനായി രംഗത്തെത്തുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നിൽ സുരേഷിനെ പിന്തുണച്ച കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപിള്ള ഇന്ന് എൽ.ഡി.എഫി നൊപ്പമുള്ളത് ഇടതിന് അനുകൂല ഘടകമാണ്.കൊട്ടാരക്കര, കുന്നത്തൂർ, പത്തനാപുരം മണ്ഡലങ്ങളിൽ ബാലകൃഷ്‌ണ പിള്ളക്കുള്ള സ്വാധീനംഗുണം ചെയ്യുമെന്നാണ്മുന്നണി കണക്ക് കൂട്ടുന്നത്.

എൻ.ഡി.എ

മുൻകാല തെരഞ്ഞെടുപ്പുകളിൽഎൻ.ഡി.എയ്ക്ക് കാര്യമായ നേട്ടങ്ങൾ എടുത്ത് പറയാനില്ലാത്ത മണ്ഡലമാണ് മാവേലിക്കര. എങ്കിലും ബി.ഡി.ജെ സിലൂടെ ഇത്തവണ ഒരു അട്ടിമറി നേടാനാകുമെന്ന് എൻ.ഡി.എ ക്യാമ്പുകൾ കണക്കുകൂട്ടുന്നു. എൻ.ഡി.എ,ബി.ഡി.ജെ എസിന് നൽകിയ മണ്ഡലത്തിൽ തഴവ സഹദേവനാണ് ഇത്തവണ എൻ.ഡി.എയ്ക്കായി പോരിനിറങ്ങുന്നത്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ ശബരിമല വിഷയത്തിൽ ഊന്നി തന്നെയാവും എൻ.ഡി.എയുടെ വിജയപ്രതീക്ഷകൾ.

2019 ജനുവരി 30 വരെയുള്ളഇലക്ഷൻ കമീഷന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 12,72,751 വോട്ടര്‍മാരാണ്മണ്ഡലത്തിൽ ഉള്ളത്.ഇതിൽ 6,01,410 പുരുഷ വോട്ടർമാരും 6,71,339 സ്ത്രീ വോട്ടർമാരും രണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സുംഉൾപ്പെടുന്നു.

Intro:Body:Conclusion:
Last Updated : Mar 29, 2019, 8:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.